തിരുവനന്തപുരം :14-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേള മൂന്ന് ദിവസം പിന്നിടുമ്പോൾ മേളയ്ക്ക് മാറ്റുകൂട്ടി ഒരുപിടി മികച്ച ചിത്രങ്ങൾ. മേളയിലെ ഹ്രസ്വചിത്രങ്ങളും, ഡോക്യുമെന്‍ററികളും കാണാൻ നിരവധി ഡെലിഗേറ്റുകളാണ് ദിവസവും എത്തുന്നത്. അവതരണം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും ലോക പ്രേക്ഷകരെ ആകർഷിച്ച കെം കയയുടെ ലവ് ഡെച്ച്മാർക്‌സ് ആൻഡ് ഡെത്ത്, വംശനാശം സംഭവിക്കുന്ന പരുന്തുകളെ സംരക്ഷിക്കായി സഹോദരങ്ങൾ നടത്തുന്ന ശ്രമങ്ങൾ അടയാളപ്പെടുത്തുന്ന ഹിന്ദി ചിത്രം ഓൾ ദാറ്റ് ബ്രീത്ത്‌സ് എന്നിവയുടെ പ്രദർശനം ഞായറാഴ്‌ച (ഓഗസ്റ്റ് 28) നടന്നു.
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്ര മേള മൂന്നാം ദിവസം : പ്രേക്ഷകരെ ആകര്‍ഷിച്ച് ഒരുപിടി ചിത്രങ്ങള്‍ - ഓൾ ദാറ്റ് ബ്രീത്ത്‌സ്
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേള മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച അവതരണം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി ഒരുപിടി മികച്ച ചിത്രങ്ങള്‍. കെം കയയുടെ ലവ് ഡെച്ച്മാർക്‌സ് ആൻഡ് ഡെത്ത്, ഹിന്ദി ചിത്രം ഓൾ ദാറ്റ് ബ്രീത്ത്‌സ് എന്നിവ ഇന്ന് പ്രദര്‍ശിപ്പിച്ചു
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്ര മേള മൂന്നാം ദിവസം, പ്രേക്ഷരെ ആകര്‍ഷിച്ച് നിരവധി ചിത്രങ്ങള്‍
തുർക്കി സംഗീതത്തിന്‍റെ ചരിത്രവും ജർമനിയിലെ തുർക്കി കുടിയേറ്റവുമാണ് ലവ് ഡച്ച്‌മാർക്‌സ് ആൻഡ് ഡെത്ത് പറയുന്നത്. 'ബെസ്റ്റ് ഓഫ് ദ വേൾഡ്' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ സായാഹ്‌നങ്ങളിലെ കലാപരിപാടികളും മേളയ്ക്ക് കൊഴുപ്പേകുന്നുണ്ട്. മേളയിലെ വിശേഷങ്ങളും ആസ്വദിച്ച ചിത്രങ്ങളുടെ നിരൂപണവും ഡെലിഗേറ്റുകൾ ഇടിവി ഭാരതിനോട് പങ്കുവച്ചു.