കേരളം

kerala

ETV Bharat / entertainment

ഇന്ദ്രൻസ് നായകനായി 'നൊണ' ; ടീസർ പോസ്റ്റർ പുറത്ത് - നൊണ ടീസർ പോസ്റ്റർ

Nona Movie Teaser Poster: രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ ജേക്കബ് ഉതുപ്പാണ് നിർമിക്കുന്നത്

NEW MOVIES  Nona Movie Teaser Poster  Indranss Nona movie teaser poster out  Indranss Nona movie  Nona movie teaser poster out  രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന നൊണ  നൊണ  നൊണ ടീസർ പോസ്റ്റർ പുറത്ത്  നൊണ ടീസർ പോസ്റ്റർ  ഇന്ദ്രൻസ് നായകനായി നൊണ
Indrans's Nona movie teaser poster out

By ETV Bharat Kerala Team

Published : Nov 11, 2023, 4:39 PM IST

ലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ് നായകനായി പുതിയ ചിത്രം വരുന്നു. 'നൊണ' എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. ഈ സിനിമയുടെ ടീസർ പോസ്റ്റർ പുറത്തുവന്നു. പ്രശസ്‌ത ചലച്ചിത്ര താരങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‌തത്.

രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന പോസ്റ്റർ ശ്രദ്ധ നേടുകയാണ്. മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പാണ് ഈ ചിത്രത്തിന്‍റെ നിർമാണം. അപ്പോത്തിക്കിരി, കൊത്ത് എന്നീ സിനിമകളുടെ രചയിതാവ് ഹേമന്ത് കുമാറാണ് നൊണയുടെ രചന നിർവഹിച്ചത്.

'നൊണ' ടീസർ പോസ്റ്റർ

ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത്‌ രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. പോൾ ബത്തേരിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

സിബി അമ്പലപ്പുറത്തിന്‍റെ വരികൾക്ക് റെജി ഗോപിനാഥ് ആണ് ഈണം പകരുന്നത്. അനിൽ മാള പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കല - സുരേഷ് പുൽപ്പള്ളി, സുനിൽ മേച്ചേന, മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം - വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് കുട്ടീസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എം രമേശ് കുമാർ, സൗണ്ട് ഡിസൈൻ - ഗണേഷ് മാരാർ, സ്റ്റിൽസ് - നൗഷാദ് ഹോളിവുഡ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'അച്ചുതന്‍റെ അവസാന ശ്വാസം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്: 'മറിയം', ചട്ടമ്പി', 'സാജന്‍ ബേക്കറി', 'അപ്പന്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസഫ്‌ ചിലമ്പന്‍ (Joseph Chilamban) കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'അച്ചുതന്‍റെ അവസാന ശ്വാസം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു (Achuthan s Last Breath First Look Poster). നവാഗതനായ അജയ് ആണ് 'അച്ചുതന്‍റെ അവസാന ശ്വാസം' സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ അച്ചുതനായി വേഷമിടുന്നത് ജോസഫ് ചിലമ്പന്‍ ആണ്. ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ചാണ് അച്ചുതന്‍ തന്‍റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. കൊവിഡ് മഹാമാരി സമയത്ത് ഓക്‌സിജൻ സിലിണ്ടറിന്‍റെ ആവശ്യകത വർധിച്ചതും തുടർന്നുണ്ടായ ഓക്‌സിജൻ ക്ഷാമവും അത് അച്ചുതന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയുമാണ് ചിത്രം പശ്ചാത്തലമാക്കുന്നത്.

പൗളി വൽസൻ (Pauly Valsan), അനിൽ കെ ശിവറാം (Anil K Shivram), കിരൺ (Kiran) എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

READ ALSO:അച്ചുതന്‍റെ അവസാന ശ്വാസം ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details