ദീപക് പറമ്പോലും ദർശന സുദർശനും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചലച്ചിത്രം 'ഇമ്പം' തിയേറ്ററുകളിലേക്ക് (Deepak Parambol and Darshana Sudharshan starrer Imbam). ചിത്രം ഒക്‌ടോബർ 27ന് പ്രദർശനം ആരംഭിക്കും (Imbam Movie hits theaters on October 27). ശ്രീജിത്ത് ചന്ദ്രൻ ആണ് 'ഇമ്പം' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലാലു അലക്‌സാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത്. 'ബ്രോ ഡാഡി'ക്ക് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാകും 'ഇമ്പം'.
മീര വാസുദേവ്, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐവി ജുനൈസ്, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് 'ഇമ്പം' നിർമിക്കുന്നത്. നേരത്തെ പുറത്തുവന്ന, ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും എല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ദീപക് പറമ്പോലിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും 'ഇമ്പ'ത്തിലേതെന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങി, ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച 'കണ്ണൂർ സ്‌ക്വാഡ്', 'ചാവേർ' എന്നീ ചിത്രങ്ങളിൽ ദീപക് മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ദീപക്കിന്‍റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
2022ൽ പുറത്തിറങ്ങിയ 'സോളമന്‍റെ തേനീച്ചകൾ' എന്ന സിനിമയ്‌ക്ക് ശേഷം ദർശന നായികയായി എത്തുന്ന ചിത്രമാണ്'ഇമ്പം'. ലാൽ ജോസാണ് ദർശനയുടെ അരങ്ങേറ്റ ചിത്രം കൂടിയായ 'സോളമന്‍റെ തേനീച്ചകൾ' സംവിധാനം ചെയ്‌തത്.
അതേസമയം ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ഇമ്പം സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നടിയും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‌ണകുമാർ, മീനാക്ഷി എംഎൽ എന്നിവരാണ് മറ്റ് ഗായകർ.
നിജയ് ജയനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിക്കുന്നത് കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍ ആണ്. ആര്‍ട്ട് - ആഷിഫ് എടയാടന്‍, കോസ്റ്റ്യൂം - സൂര്യ ശേഖര്‍, മേക്കപ്പ് - മനു മോഹന്‍, ആക്ഷൻ - ജിതിൻ വക്കച്ചൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍ - ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോർഡിങ് - രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്‌ടര്‍ - ജിജോ ജോസ്, കളറിസ്റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്‌സ് - വിനു വിശ്വൻ, സ്റ്റിൽസ് - സുമേഷ് സുധാകരൻ, ഡിസൈന്‍സ് - രാഹുൽ രാജ്, പിആർഒ - പി ശിവപ്രസാദ്, മാർക്കറ്റിങ് - സ്‌നേക്ക് പ്ലാൻ്റ് എൽഎൽപി (Imbam Movie Crew).