കേരളം

kerala

ETV Bharat / entertainment

Imbam Malayalam Movie Teaser ലാലു അലക്‌സ്‌, ദീപക് പറമ്പോല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഇമ്പം', ടീസർ പുറത്ത് - മാജിക് ഫ്രെയിംസ്

lalu alex deepak parambol starrer Imbam Teaser Released : ബ്രോഡാഡി എന്ന ചിത്രത്തിനു ശേഷം ലാലു അലക്‌സ്‌ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇമ്പം. നായികാ നായകനായി ദീപക് പറമ്പോല്‍, ദർശനാ സുദർശൻ എന്നിവർ എത്തുന്ന ചിത്രം മുഴുനീള ഫാമിലി എന്‍റര്‍ടെയ്‌നറാണ്‌.

Malayalam New Movie Imbam Teaser Released  imbam new movie updation  actor lalu alex new movie  imbam movie  deepak parambol  ഇമ്പം ടീസർ റിലീസായി  ലാലു അലക്‌സിന്‍റെ പുതിയ ചിത്രം  മഴവിൽ മനോരമ റിയാലിറ്റി ഷോ താരം ദർശനാ സുദർശൻ  ദീപക് പറമ്പോൾ നായകനാകുന്ന പുതിയ ചിത്രം  മാജിക് ഫ്രെയിംസ്  മുഴുനീള ഫാമിലി എന്‍റര്‍ടെയനർ
Malayalam New Movie Imbam Teaser released

By ETV Bharat Kerala Team

Published : Sep 26, 2023, 10:09 AM IST

Updated : Sep 26, 2023, 10:52 AM IST

എറണാകുളം: ലാലു അലക്‌സ്‌, ദീപക് പറമ്പോല്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്‍റെ ടീസർ ശ്രദ്ധേയമാവുന്നു (Imbam Malayalam Movie Teaser). വിനായക് ശശികുമാറിൻ്റെ വരികൾക്ക് പി.എസ് ജയഹരി സംഗീതം നൽകി 'മായികാ' എന്ന് തുടങ്ങുന്ന ഗാനവും ടീസറിനു മുമ്പ്‌ റിലീസായിരുന്നു. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് നിർമാതാവ് അറിയിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, നായിക നായകന്‍ ഷോയിലൂടെ ശ്രദ്ധേയായ ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഴുനീള ഫാമിലി എന്‍റര്‍ടെയ്‌നറായ ചിത്രത്തിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടി അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‌ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിങ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്‌റ്റ്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്.

സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്‌ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്‌സ്‌: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈന്‍സ് : രാഹുൽ രാജ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ദർശന സുദർശനും ദീപക്‌ പറമ്പോല്‍ എന്നിവർ ചേർന്ന്‌ അഭിനയിച്ച മായികാ എന്ന ഗാനരംഗത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

ALSO READ : Imbam Movie Mayika Video Song: 'മായികാ...'; ദീപക് പറമ്പോൽ ചിത്രം 'ഇമ്പ'ത്തിലെ ആദ്യ ഗാനമെത്തി

ലാല്‍ജോസ് സംവിധാനം ചെയ്‌ത സോളമന്‍റെ തേനീച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദര്‍ശനയുടെ അരങ്ങേറ്റം. ജോജു ജോര്‍ജ്, വിന്‍സി അലോഷ്യസ്, ആഡിസ് അക്കര, ശംഭു മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് ദര്‍ശന സുദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. നായിക നായകന്‍ ഷോയില്‍ മികച്ച പ്രകടനം നടത്തിയ നടി ഷോയില്‍ വിന്നറായിരുന്നു.

Last Updated : Sep 26, 2023, 10:52 AM IST

ABOUT THE AUTHOR

...view details