രാജ്യാന്തര ചലച്ചിത്ര മേളയുടെ അവസാനഘട്ട ഒരുക്കങ്ങളുമായി തലസ്ഥാന നഗരം (International Film Festival of Kerala 2023). ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്‌എഫ്‌കെയില്‍ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത് (India Cinema Now category movies in IFFK 2023).
28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമാ നൗ വിഭാഗത്തില്‍ ഇക്കുറി മാറ്റുരയ്‌ക്കുന്നത് ഏഴ് ചിത്രങ്ങളാണ്. 'ഘാട്ട്'/'അംബുഷ്', 'ഫോളോവര്‍', 'ജോസഫ്‌സ് സണ്‍', 'ഖേര്‍വാള്‍', 'പദത്തിക്', 'റിംടോഗിട്ടന്‍ഗ'/ 'റാപ്‌ച്ചര്‍', 'കായോ കായോ കളര്‍'/ 'വിച്ച് കളര്‍' എന്നിവയാണ് ഇക്കുറി ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ഇന്ത്യന്‍ സിനിമകള്‍ (India Cinema Now movies).
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ Also Read:IFFK Film Selection Controversy: 'അക്കാദമിയുടെ നിയമവിരുദ്ധ നടപടി അക്കാദമി തന്നെ പറഞ്ഞു'; ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ ഷിജുവിനെ പിന്തുണച്ച് ഡോ ബിജു
അതേസമയം രണ്ട് ചിത്രങ്ങള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കാനു ബേല്‍ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം 'ആഗ്ര' (Agra), ലുബ്‌ധാക്ക് ചാറ്റര്‍ജി സംവിധാനം ചെയ്‌ത ഹിന്ദി, ബംഗാളി ചിത്രം 'വിസ്‌പേഴ്‌സ് ഓഫ് ദി ഫയര്‍' (Whispers of Fire & Water) എന്നിവയാണ് ഇക്കുറി അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ ചിത്രങ്ങള്‍ (International Competition movies in IFFK 2023).
ഛത്രപാള്‍ നൈനാവെ സംവിധാനം ചെയ്‌ത 'ഘാത്ത്' മാറാഠി ചിത്രമാണ് (Ambush/ Ghaath). ഈ സിനിമയിലൂടെ 73-ാമത് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഛത്രപാള്‍ നൈനാവെയ്‌ക്ക് ലഭിച്ചിരുന്നു (Ghaath screened in Berlin International Film Festival).
Also Read:IFFK 2023 Controversy: മന്ത്രി സജി ചെറിയാന് മുൻപാകെ രണ്ട് നിർദേശങ്ങളുമായി ഡോ ബിജു
റോട്ടര്‍ഡാം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, മാമി മുംബൈ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവിടങ്ങളില്‍ മാറ്റുരച്ച ശേഷമാണ് ഹര്‍ശദ് നാലാവാഡെ സംവിധാനം ചെയ്‌ത കന്നട, മറാഠി ചിത്രം 'ഫോളോവര്‍' (Follower) രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നത് (Follower screened in Rotterdam Film Festival).
ഹാവോബാം പബന്‍ കുമാര്‍ സംവിധാനം ചെയ്‌ത 'ജോസഫ്‌സ് സണ്‍' (Joseph's Son) മണിപ്പൂരി ചിത്രമാണ്. ഉത്തം കമാത്തി സംവിധാനം ചെയ്‌ത 'ഖേര്‍വാള്‍' (Kherwal) ബംഗാളി, സന്താളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലഭ്യമാണ്. ബംഗാളി ചിത്രമാണ് 'പദത്തിക്' (Padatik). ശ്രീജിത് എം മുഖര്‍ജിയാണ് സിനിമയുടെ സംവിധാനം. അസമീസ് ചിത്രമാണ് 'റിംടോഗിട്ടന്‍ഗ'/ 'റാപ്‌ചര്‍' (Rimdogittanga/Rapture). ഡൊമിനിക് സന്‍ഗ്‌മ ആണ് റാപ്‌ചറുടെ സംവിധാനം. ശഹ്രുഖ് ഖാന്‍ ചാവട സംവിധാനം ചെയ്‌ത 'കായോ കായോ കളര്‍'/ 'വിച്ച് കളര്‍' (Which Colour? Kayo Kayo Colour) ഗുജറാത്തി, ഹിന്ദി ചിത്രമാണ്.
Also Read:IFFK Film Controversy : അക്കാദമിക്കെതിരെ പിടിമുറുക്കി സംവിധായകന്‍; കൂടുതല്‍ തെളിവുകളുമായി ഷിജു ബാലഗോപാലന്‍