കേരളം

kerala

ETV Bharat / entertainment

ഐഎഫ്എഫ്‌കെ 2023; വിമണ്‍ ഡയറക്‌ടേഴ്‌സ് വിഭാഗത്തിൽ 8 ചിത്രങ്ങൾ, മാറ്റുരക്കാൻ മലയാളി സംവിധായികയും

IFFK 2023 Coming: 'ടൈഗര്‍ സ്‌ട്രൈപ്‌സ്, ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍, നെക്സ്റ്റ് സോഹി, ഫോര്‍ ഡോട്ടേഴ്‌സ്, ദി ബ്രേയിഡ്, ബനേല്‍ ആന്‍ഡ് അഡാമ, ഹൗറിയ' ഉൾപ്പടെയുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

International Film Festival of Kerala  IFFK  IFFK 2023  28മത് ഐഎഫ്എഫ്‌കെ  ഐഎഫ്എഫ്‌കെ  ഐഎഫ്എഫ്‌കെ 2023  ടൈഗര്‍ സ്‌ട്രൈപ്‌സ്  ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍  നെക്സ്റ്റ് സോഹി  ഫോര്‍ ഡോട്ടേഴ്‌സ്  ദി ബ്രേയിഡ്  ബനേല്‍ ആന്‍ഡ് അഡാമ  ഹൗറിയ  ഐഎഫ്എഫ്‌കെ വിമണ്‍ ഡയറക്‌ടേഴ്‌സ് പാക്കേജ്  women directors category IFFK 2023  Tiger Stripes directed by Amanda Nell Eu  Footprints on Water by Nathalia Syam  Next Sohee directed by July Jung  Four Daughters directed by Kaouther Ben Hania  The Braid by Laetitia Colombani  Banel and Adama directed by Ramata Toulaye Sy  Houria directed by Mounia Meddour  Nathalia Syam
IFFK 2023

By ETV Bharat Kerala Team

Published : Dec 2, 2023, 4:09 PM IST

തിരുവനന്തപുരം:28-ാമത് ഐഎഫ്എഫ്‌കെയില്‍ വിമണ്‍ ഡയറക്‌ടേഴ്‌സ് പാക്കേജില്‍ പ്രദര്‍ശിപ്പിക്കുകഎട്ടു ലോകോത്തര ചലച്ചിത്രങ്ങള്‍. ടൈഗര്‍ സ്‌ട്രൈപ്‌സ്, ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍, നെക്സ്റ്റ് സോഹി, ഫോര്‍ ഡോട്ടേഴ്‌സ്, ദി ബ്രേയിഡ്, ബനേല്‍ ആന്‍ഡ് അഡാമ, ഹൗറിയ ഉൾപ്പടെയുള്ള ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആകുലതകളും ഉത്കണ്‌ഠയും പ്രതികരണങ്ങളും ഉള്‍കൊള്ളുന്ന സിനിമകളാണ് വിമണ്‍ ഡയറക്‌ടേഴ്‌സ് പാക്കേജില്‍ പ്രദര്‍ശിപ്പിക്കുക (IFFK 2023; 8 films in the category of women directors).

ഋതുമതിയാവുന്നതോടെ സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ അറിയുന്ന സഫാന്‍ എന്ന പതിനൊന്നുകാരിയുടെ കഥ പറയുന്ന ചിത്രമാണ് ടൈഗര്‍ സ്‌ട്രൈപ്‌സ്. അമാൻഡ നെൽ യൂ ആണ് ഈ മലേഷ്യന്‍ ഹൊറര്‍ ചിത്രത്തിന്‍റെ സംവിധായിക (Tiger Stripes directed by Amanda Nell Eu).

മലയാളിയായ നതാലിയ ശ്യാമാണ് ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍ ഒരുക്കിയത് (Footprints on Water by Nathalia Syam). യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് 'ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍'. കൂട്ടുകാരിയുടെ മരണത്തിന്‍റെ കാരണം അന്വേഷിക്കുന്ന യുവതിയുടെ കഥയാണ് കൊറിയന്‍ ചിത്രമായ നെക്‌സ്റ്റ് സോഹി പറയുന്നത്. ജൂലി ജങ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായിക (Next Sohee directed by July Jung).

കാണാതായ മക്കള്‍ക്ക് പകരം അതേ സ്ഥാനത്ത് അഭിനേതാക്കളെ വാടകയ്‌ക്കെടുക്കുന്ന മാതാവിന്‍റെ കഥയാണ് ഫോര്‍ ഡോട്ടേഴ്‌സ് പങ്കുവയ്‌ക്കുന്നത്. കൗതർ ബെൻ ഹാനിയ ആണ് ടുണീഷ്യന്‍ ചിത്രത്തിന്‍റെ സംവിധായിക (Four Daughters directed by Kaouther Ben Hania). കാന്‍, ചിക്കാഗോ, ബ്രസല്‍സ് തുടങ്ങിയ മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമാണ് മേളയിലേത്. ലറ്റിഷ്യ കൊളംബാനി ആണ് ദി ബ്രേയിഡ് ഒരുക്കിയത് (The Braid by Laetitia Colombani).

രമാതാ - ടൗലായെ സൈ ആണ് ഫ്രഞ്ച് ചിത്രം ബനേല്‍ ആന്‍ഡ് അഡാമയുടെ സംവിധായിക (Banel & Adama directed by Ramata-Toulaye Sy). മൗനിയാ മെഡോര്‍ ഒരുക്കിയ ഹൗറിയയും മേളയിൽ വിമണ്‍ ഡയറക്‌ടേഴ്‌സ് വിഭാഗത്തിൽ പ്രദർശിപ്പിക്കും (Houria directed by Mounia Meddour).

അതേസമയം നവാഗതയായ അമാൻഡ നെൽ യൂ കാന്‍ മേളയിലടക്കം പുരസ്‌കാരം നേടിയിട്ടുണ്ട്. നാടകാചാര്യന്‍ ഒ മാധവന്‍റെ മകള്‍ ജയശ്രീയുടെയും ശ്യാമിന്‍റെയും മകളാണ് നതാലിയ ശ്യാം. 'ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടറി'ന് തിരക്കഥ ഒരുക്കിയത് നതാലിയ ശ്യാമിന്‍റെ സഹോദരി നീതാ ശ്യാം ആണ്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫെസ്റ്റിവലിലും യു കെ - ഏഷ്യന്‍ ഫെസ്റ്റിവലിലും 'ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടർ' പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

READ MORE:28-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

ABOUT THE AUTHOR

...view details