കേരളം

kerala

ETV Bharat / entertainment

ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ', മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രേക്ഷകഹൃദയങ്ങളിൽ... - മമ്മൂട്ടി ജിയോ ബേബി ചിത്രം

Mammootty Jeo Baby Movie Kaathal The Core screened at IFFI 2023 : മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിയോ ബേബി ചിത്രം 'കാതല്‍ ദി കോര്‍' ഐഎഫ്‌എഫ്‌ഐയിലും ഏറ്റെടുത്ത് പ്രേക്ഷകര്‍.

Mammootty Jeo Baby Movie Kaathal The Core  IFFI 2023  IFFI 2023 Kaathal The Core  Mammootty jyotika  Jeo Baby  Mammootty  Kaathal The Core movie  മമ്മൂട്ടി കാതല്‍ ദി കോര്‍ സിനിമ  കാതല്‍ ദി കോര്‍ ഐഫ്‌എഫ്‌ഐ  ഐഫ്‌എഫ്‌ഐ 2023  മമ്മൂട്ടി ജ്യോതിക  മമ്മൂട്ടി ജ്യോതിക കാതല്‍ ദി കോര്‍ സിനിമ  മമ്മൂട്ടി ജിയോ ബേബി ചിത്രം  ഇന്ത്യന്‍ പനോരമ ഐഎഫ്‌എഫ്‌ഐ 2023
Kaathal The Core Screened In IFFI 2023

By ETV Bharat Kerala Team

Published : Nov 24, 2023, 8:06 PM IST

മെഗാസ്റ്റാർ മമ്മൂട്ടിയേയും തെന്നിന്ത്യൻ താരം ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രമാണ് 'കാതൽ ദി കോർ'. നവംബർ 23ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം ഇത്തവണത്തെ 54-ാമത് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ​ഗോവയിലെത്തിയിരുന്നു (Mammootty Jeo Baby Movie Kaathal The Core screened at IFFI 2023).

ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ

വളരെ മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രമേയം എന്താണെന്ന് എന്നതിന്‍റെ യാതൊരു സൂചനയും നൽകാത്ത വിധത്തിലായിരുന്നു ടീസറും ട്രെയിലറും എത്തിയിരുന്നത്. അക്കാരണത്താൽ സിനിമ സംവദിക്കാൻ പോവുന്നത് എന്തായിരിക്കും എന്നറിയാനുള്ള അതിയായ ആകാംക്ഷയും പ്രേക്ഷകർക്കുണ്ടായിരുന്നു.

ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ

ജിയോ ബേബിയുടെ സിനിമകൾ പ്രേക്ഷകരെ ചിന്തിപ്പിക്കാറുണ്ട്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. 'കാതൽ ദി കോർ'ലും പറയത്തക്ക പ്രത്യേകതകൾ ഉണ്ടായിരിക്കും എന്ന ഉറപ്പ് പ്രേക്ഷകർക്കുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് തെളിയുന്ന ഭാവവ്യത്യാസങ്ങൾ അത് ശരിവയ്‌ക്കുന്ന വിധത്തിലാണ്.

ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ചിത്രം വേഫറർ ഫിലിംസാണ് വിതരണം.

ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്.

സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്‌ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ശബരി.

ABOUT THE AUTHOR

...view details