Hareesh Peradi slams A.M.M.A: 'അമ്മ' സംഘടനയില്‍ നിന്നുളള തന്‍റെ രാജിയില്‍ ഉറച്ച് നടന്‍ ഹരീഷ് പേരടി. സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ തന്‍റെ അമ്മ മലയാളം അനുവദിക്കില്ലെന്ന് രൂക്ഷമായി വിമര്‍ശിച്ചാണ് ഹരീഷ് പേരടി എത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് നടന്‍റെ പ്രതികരണം. നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് താര സംഘടനയായ അമ്മയില്‍ നിന്നും ഹരീഷ് പേരടി രാജിവച്ചത്.
Hareesh Peradi on Vijay Babu case: തന്‍റെ രാജിയില്‍ മാറ്റമുണ്ടോ എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് ചോദിച്ചുവെന്നും ഹരീഷ് പേരടി പറയുന്നു. എന്നാല്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ച്, അയാളെ അമ്മ പുറത്താക്കിയതാണെന്ന തിരുത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന തന്‍റെ ചോദ്യത്തിന് തൃപ്‌തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജിയില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ഹരീഷ് പേരടി കുറിച്ചു.
Hareesh Peradi facebook post: 'ഇന്നലെ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. ഇന്നലെ അവരുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗിൽ എന്‍റെ രാജി ചർച്ച ചെയ്‌തിരുന്നു എന്നും എന്‍റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന വാര്‍ത്താകുറിപ്പ് പിൻവലിച്ച് അയാളെ 'അമ്മ' പുറത്താക്കിയതാണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..