സംവിധായകന് അല്‍ഫോണ്‍സ് പുത്രന് (Director Alphonse Puthren) സിനിമ കരിയര്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍. സിനിമ വിടുന്നുവെന്ന് പ്രഖ്യാപിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന് (Alphonse Puthren announces end of cinema career). സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര് ആശ്വാസ വാക്കുകളുമായി രംഗത്തെത്തി. ചിലര്‍ സിനിമ ഉപേക്ഷിക്കരുതെന്നും അപേക്ഷിച്ചു.
നടന് ഹരീഷ് പേരടിയും വിഷയത്തില്‍ പ്രതകരിച്ചിരിക്കുകയാണ് (Hareesh Peradi reacts on Alphonse Puthren exit). അല്‍ഫോണ്‍സ് പുത്രനെ പോലെയുള്ള പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണമെന്നും, താങ്കള്‍ സിനിമ ചെയ്തേ പറ്റൂ എന്നുമാണ് ഹരീഷ പേരടി പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം (Hareesh Peradi Facebook Post).
സിനിമയാണ് താങ്കള്‍ക്കുള്ള മരുന്നെന്നും, നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും തങ്ങളെന്നും ഹപീഷ് പേരടി പറയുന്നു. അല്‍ഫോണ്‍സ് പുത്രന് സിനിമ ചെയ്ത് കാണാന്‍ താന്‍ അത്രയും ആഗ്രഹിക്കുന്നുവെന്നും കേരളം മുഴുവന്‍ കൂടെയുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
'അൽഫോൺസ്, താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു.. എന്നാലും നിങ്ങളെ പോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം.. അതിന് താങ്കൾ സിനിമ ചെയ്തേ പറ്റു... ഏത് രോഗാവസ്ഥയെയും പ്രതിസന്ധികളെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല... നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും...