കേരളം

kerala

ETV Bharat / entertainment

Happy Birthday Dileep: പിറന്നാള്‍ ദിനത്തില്‍ വിന്‍റേജ് ലുക്കില്‍ ദിലീപ്; തങ്കമണി സെക്കന്‍റ് ലുക്ക് പുറത്ത് - Thankamani Second Look

Thankamani Second Look: തങ്കമണിയുടെ സെക്കന്‍റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ദിലീപിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ സെക്കന്‍റ്‌ ലുക്ക് പുറത്തുവിട്ടത്.

Happy Birthday Dilieep  Dilieep  പിറന്നാള്‍ ദിനത്തില്‍ വിന്‍റേജ് ലുക്കില്‍ ദിലീപ്  വിന്‍റേജ് ലുക്കില്‍ ദിലീപ്  ദിലീപ്  തങ്കമണി സെക്കന്‍റ് ലുക്ക് പുറത്ത്  തങ്കമണി സെക്കന്‍റ് ലുക്ക്  തങ്കമണി  Thankamani Second Look released  Thankamani Second Look  Thankamani
Happy Birthday Dilieep

By ETV Bharat Kerala Team

Published : Oct 27, 2023, 10:40 AM IST

പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍ ദിലീപ് (Happy Birthday Dileep). ദിലീപിന്‍റെ 56-ാമത് ജന്മദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളും സമ്മാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന്‍റെ (Dileep) ഏറ്റവും പുതിയ ചിത്രമായ 'തങ്കമണി' ടീമും (Thankamani) താരത്തിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ്.

'തങ്കമണി'യുടെ സെക്കന്‍റ്‌ ലുക്ക് (Thankamani Second Look) പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദിലീപിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ ദിലീപിന്‍റെ ലുക്കാണ് പുറത്തുവിട്ടത്. വിന്‍റേജ് ലുക്കിലാണ് 'തങ്കമണി'യുടെ സെക്കന്‍റ്‌ ലുക്കില്‍ ദിലീപിനെ കാണാനാവുക. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ സെക്കന്‍റ്‌ ലുക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

അടുത്തിടെയാണ് സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയത് (Thankamani First Look). വൃദ്ധന്‍റെ ലുക്കില്‍ പ്രതികാര ഭാവത്തിലുള്ള ദിലീപിനെയാണ് ഫസ്‌റ്റ്‌ ലുക്കില്‍ കാണാനായത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഇടുക്കി തങ്കമണി സംഭവത്തിന്‍റെ 37-ാമത് വാര്‍ഷിക ദിനത്തിലാണ് 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

ദിലീപിന്‍റെ കരിയറിലെ ഏറെ വ്യത്യസ്‌തമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് ഫസ്‌റ്റ് ലുക്ക്, സെക്കന്‍റ്‌ ലുക്ക് പോസ്‌റ്ററുകള്‍ നല്‍കുന്ന സൂചന. 'ദി ബ്ലീഡിങ് വില്ലേജ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. രതീഷ് രഘുനന്ദന്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

Also Read:Dileep Thankamani First Look : കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആ രാത്രി; പ്രതികാര ഭാവത്തില്‍ ദിലീപ്; തങ്കമണി ഫസ്‌റ്റ് ലുക്ക് പുറത്ത്

യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 1986 ഒക്‌ടോബര്‍ 21ന് ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്‌പ്പും നടന്നിരുന്നു. ഈ സംഭവ വികാസങ്ങളാണ് 'തങ്കമണി'യുടെ ചിത്രപശ്ചാത്തലം.

നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികമാരായി എത്തുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ജോണ്‍ വിജയ്‌, സമ്പത് റാം എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ദിഖ്, അജ്‌മല്‍ അമീര്‍, സുദേവ് നായര്‍, മേജര്‍ രവി, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, മുക്ത, മാളവിക മേനോന്‍, രമ്യ പണിക്കര്‍, ജിബിന്‍ ജി, തൊമ്മന്‍ മാങ്കുവ, അരുണ്‍ ശങ്കരന്‍, ശിവകാമി, സ്‌മിനു, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് നിര്‍മാണം. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മാഫിയ ശശി, സ്‌റ്റണ്ട് ശിവ, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുക. മനോജ് പിള്ള ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. ബിടി അനില്‍ കുമാറിന്‍റെ ഗാനരചനയില്‍ വില്യം ഫ്രാന്‍സിസ് ആണ് സംഗീതം ഒരുക്കുക.

കലാസംവിധാനം - മനു ജഗത്, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, മേക്കപ്പ് - റോഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മനേഷ് ബാലകൃഷ്‌ണന്‍, സൗണ്ട് ഡിസൈനര്‍ - ഗണേഷ് മാരാര്‍, മിക്‌സിങ് - ശ്രീജേഷ് നാര്‍, പ്രോജക്‌ട് ഹെഡ് - സുമിത്ത് ബിപി, പ്രോജക്‌ട് ഡിസൈനര്‍ - സജിത് കൃഷ്‌ണ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സുജിത് ജെ നായര്‍, വിഎഫ്‌എക്‌സ്‌ - എഗ് വൈറ്റ്, സ്‌റ്റില്‍സ്‌ - ശാലു പേയാട്, പിആര്‍ഒ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Bandra Second Teaser 'മാസ് ഗെറ്റപ്പും പ്രണയവും'; 'ബാന്ദ്ര'യുടെ വരവറിയിച്ച് രണ്ടാം ടീസർ

ABOUT THE AUTHOR

...view details