കേരളം

kerala

ETV Bharat / entertainment

ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌ത്‌ സൊഹൈല്‍; ചിത്രം പങ്കുവച്ച് താരം - ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌ത്‌ സൊഹൈല്‍

Hansika wedding: ഹന്‍സിക മോട് വിവാഹിതയാകുന്നു. ബിസിനസ് പങ്കാളിയായ വ്യവസായി സൊഹൈല്‍ കതൂരിയ ആണ് വരന്‍. ജയ്‌പൂരില്‍ വച്ച് ഡിസംബര്‍ നാലിനാണ് വിവാഹം.

ഹന്‍സിക വിവാഹിതയാകുന്നു  Hansika Motwani wedding  Hansika  Hansika wedding  ഹന്‍സിക  Hansika to tie knot with Sohail Kathuria  Hansika wedding celebrations  Hansika with business partner  Hansika latest movies  മഹാ  മൈ നെയിം ഈസ് ശ്രുതി  എംവൈ3  പാര്‍ട്‌നര്‍  ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌ത്‌ സൊഹൈല്‍  Hansika introduces fiance Sohael
ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌ത്‌ സൊഹൈല്‍; ചിത്രം പങ്കുവച്ച് താരം

By

Published : Nov 2, 2022, 11:42 AM IST

Hansika to tie knot with Sohail Kathuria: തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട് വിവാഹിതയാകുന്നു. ഹന്‍സികയുടെ തന്നെ ബിസിനസ് പങ്കാളിയായ വ്യവസായി സൊഹൈല്‍ കതൂരിയ ആണ് താരത്തിന്‍റെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക. രാജസ്ഥാന്‍ സ്വദേശിയാണ് സൊഹൈല്‍. ജയ്‌പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ വച്ചാകും വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hansika wedding celebrations: ഡിസംബര്‍ നാലിനാണ് വിവാഹം. ഡിസംബര്‍ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. മെഹന്ദി- സംഗീത ആഘോഷം ഡിസംബര്‍ മൂന്നിനും നടക്കും. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക.

Hansika introduces fiance Sohael: ഹന്‍സികയും തന്‍റെ വരനെ കുറിച്ച് ആരാധകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. തന്നെ പ്രൊപ്പോസ് ചെയ്യുന്ന സൊഹൈലിന്‍റെ ചിത്രങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ഈഫല്‍ ഗോപുരത്തിന് മുമ്പില്‍ വച്ചാണ് സൊഹൈല്‍ ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌തത്.

Hansika with business partner: വിവാഹ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും വരന്‍ ആരാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hansika rumor affairs: നേരത്തെ നടന്‍ ചിമ്പുവുമായി ഹന്‍സിക പ്രണയത്തിലായിരുന്നു. 2013ലാണ് ചിമ്പു - ഹന്‍സിക പ്രണയം പരസ്യമാക്കിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു.

Hansika latest movies: 'മഹാ' ആണ് ഹന്‍സികയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഹന്‍സികയുടെ 50ാമത്തെ ചിത്രം കൂടിയായിരുന്നു 'മഹാ'. 'മൈ നെയിം ഈസ് ശ്രുതി', 'പാര്‍ട്‌നര്‍' തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എം.രാജേഷ്‌ സംവിധാനം ചെയ്യുന്ന വെബ്‌സീരീസ്‌ 'എംവൈ3' ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read:നടി ഷംന കാസിം വിവാഹിതയായി; വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details