കേരളം

kerala

ETV Bharat / entertainment

Govind Padmasoorya Gopika Anil Engagement : വിവാഹിതരാകാനൊരുങ്ങി ഗോവിന്ദ്‌ പത്മസൂര്യയും ഗോപിക അനിലും, എന്‍ഗേജ്‌മെന്‍റ്‌ ചിത്രങ്ങളുമായി താരം - Santhwanam actress

Engagement of Govind Padmasoorya and Gopika Anil : നടനും അവതാരകനുമായ ഗോവിന്ദ്‌ പത്മസൂര്യയും ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ഗോപിക അനിലും വിവാഹിതരാകുന്നു

Engagement of Govind Padmasoorya and Gopika Anil  Govind Padmasoorya  Gopika Anil  ഗോവിന്ദ്‌ പത്മസൂര്യ  ഗോപിക അനില്‍  വിവാഹിതരാകാനൊരുങ്ങി ഗോവിന്ദ്‌ പത്മസൂര്യ  Govind Padmasoorya engagement  Gopika Anil engagement  wedding of Govind Padmasoorya and Gopika Anil  GP  Santhwanam actress  anjali
Engagement of Govind Padmasoorya and Gopika Anil

By ETV Bharat Kerala Team

Published : Oct 22, 2023, 11:06 PM IST

നടനും അവതാരകനുമായ ഗോവിന്ദ്‌ പത്മസൂര്യയും ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ഗോപിക അനിലും വിവാഹിതരാകുന്നു (Govind Padmasoorya Gopika Anil Engagement). നടന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ്‌ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്‌. ആരാധകര്‍ക്കിടയിലേക്ക്‌ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ട്‌ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.

"ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ്‌ ഇതു നിങ്ങളുമായി പങ്കുവെയ്‌ക്കുന്നത്‌. ഇന്ന്‌ അഷ്‌ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്‌. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹ്യദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ കുടുംബാംഗത്തെപോലെ ആണ്‌ ചേര്‍ത്തുപിടിച്ചിട്ടുള്ളത്‌. നിങ്ങളുടെ സ്‌നേഹം തന്നെയാണ്‌ ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്‌നേഹം ഗോവിന്ദ്‌ പത്മസൂര്യയും ഗോപിക അനിലും" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ജിപി കുറിച്ചത്.

എം ജി ശശി സംവിധാനം ചെയ്‌ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ്‌ പത്മസൂര്യയുടെ സിനിമാലോകത്തേക്കുള്ള ചുവടുവയ്‌പ്പ്‌. എന്നാല്‍ ജി പി എന്ന ഗോവിന്ദ്‌ പത്മസൂര്യയെ ആളുകള്‍ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്‌ ഡി ഫോര്‍ ഡാന്‍സ്‌ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഡാഡി കൂള്‍, 32 ആം അധ്യായം 23 ആം വാക്യം, പ്രേതം 2 എന്നീ സിനിമകളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. ഒപ്പം അല വൈകുണ്‌ഠപുരംലോ എന്ന തെലുഗു ചിത്രത്തിലൂടെ ഒരുപാട്‌ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങാനും താരത്തിനായി.

ഒറ്റ കഥാപാത്രം കൊണ്ട്‌ കേരള കരയിലെ ടെലിവിഷന്‍ പരമ്പരകളുടെ ഇടയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ്‌ ഗോപിക അനില്‍. അഞ്ജലി എന്ന പേരുകേട്ടാല്‍ ടെലിവിഷന്‍ ആരാധക ഹ്യദയത്തില്‍ ആദ്യമെത്തുന്ന മുഖം. സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രം അത്രത്തോളം ശ്രദ്ധേയമാണ്‌. ബാലതാരമായി തുടക്കമിട്ട താരം പിന്നീട്‌ പരമ്പരകളിലും മറ്റുമായി സുപരിചിതയാണ്‌.

ഇരുവരുടെയും വിവാഹ നിശ്ചയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്‌. ജിപിയുടേയും അഞ്ജലിയുടേയും സന്തോഷത്തില്‍ പങ്കുചേര്‍ന്നുക്കൊണ്ട്‌ ഒട്ടനവധി താരങ്ങള്‍ ചിത്രങ്ങള്‍ക്ക്‌ കമന്‍റിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. അതേസമയം വിവാഹ ദിനം എന്നാണെന്ന്‌ താരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details