കേരളം

kerala

ETV Bharat / entertainment

Gaganachari Trailer | വര്‍ഷം 2043, അന്യഗ്രഹ ജീവികളുമായി 'ഗഗനചാരി' ട്രെയിലര്‍; ഏലിയനായി അനാര്‍ക്കലി മരക്കാര്‍

ഗഗനചാരിയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും അനാര്‍ക്കലി മരക്കാറുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്

Gokul Suresh starrer Gaganachari trailer released  Gokul Suresh starrer Gaganachari  Gaganachari trailer released  Gaganachari trailer  Gaganachari  Gokul Suresh  ഗഗനചാരി ട്രെയിലര്‍  ഗഗനചാരി  ഏലിയനായി അനാര്‍ക്കലി മരക്കാര്‍  അനാര്‍ക്കലി മരക്കാര്‍  ഗഗനചാരിയുടെ ട്രെയിലര്‍  അജു വര്‍ഗീസ്  കെബി ഗണേഷ് കുമാര്‍  ദുല്‍ഖര്‍ സല്‍മാന്‍  Dulquer Salmaan  കിംഗ് ഓഫ് കൊത്ത  King of Kotha
വര്‍ഷം 2043, അന്യഗ്രഹ ജീവികളുമായി ഗഗനചാരി ട്രെയിലര്‍; ഏലിയനായി അനാര്‍ക്കലി മരക്കാര്‍

By

Published : Jul 15, 2023, 11:03 PM IST

ഗോകുല്‍ സുരേഷ് Gokul Suresh നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗഗനചാരി' Gaganachari. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ Anarkali Marikar, അജു വര്‍ഗീസ് Aju Varghese, കെബി ഗണേഷ് കുമാര്‍ KB Ganesh Kumar എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ 'ഗഗനചാരി'യുടെ ട്രെയിലര്‍ Gaganachari trailer പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

സയന്‍സ് ഫിക്ഷനും കോമഡിയും കൗതുകവും ഉണര്‍ത്തുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗോകുല്‍ സുരേഷും, അജു വര്‍ഗീസും, ഗണേഷ് കുമാറും, അനാര്‍ക്കലി മരക്കാറുമാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്.

ട്രെയിലറിലുടനീളം അന്യഗ്രഹ ജീവികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഒരു ഏലിയനായാണ് അനാര്‍ക്കലി മരക്കാര്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

2043ല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് 'ഗഗനചാരി' പറയുന്നത്. സിനിമയുടെ അവതരണവും ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ഒരു മോക്കുമെന്‍ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. (ഡോക്യുമെന്‍ററിയുടെ ശൈലിയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു ഫിക്ഷൻ സൃഷ്‌ടിയെയാണ് മോക്കുമെന്‍ററി)

Also Read:'ജോഷി സാർ എന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിക്കാൻ സാധിച്ചു'; പാപ്പന്‍റെ വിശേഷങ്ങളുമായി ഗോകുൽ സുരേഷ്

അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസാണ് സിനിമയുടെ നിര്‍മാണം. സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണവും, അരവിന്ദ് മന്മഥന്‍, സീജേ അച്ചു എന്നിവര്‍ ചേര്‍ന്ന് എഡിറ്റിങും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുക. വിനായക് ശശികുമാര്‍ ഗാനരചനയും നിര്‍വഹിക്കും.

ഫിനിക്‌സ് പ്രഭു ആണ് സിനിമയുടെ ആക്ഷന്‍ ഡയറക്‌ടര്‍. 'കള' എന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയതും ഫിനിക്‌സ്‌ പ്രഭു ആയിരുന്നു. മൊറാക്കി സ്‌റ്റുഡിയോസ് ആണ് വിഎക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്‌സ് ഒരുക്കിയിരിക്കുന്നത്.

കലാസംവിധാനം - എം ബാവ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - ബുസി ബേബി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - വിഷ്‌ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്‌ടര്‍ - അഖില്‍ സി തിലകന്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാര്‍ - അജിത് സച്ചു, സുജയ് സുദര്‍ശന്‍, കിരണ്‍ ഉമ്മന്‍ രാജ്, അരുണ്‍ ലാല്‍, ലിതിന്‍ കെടി; പിആര്‍ഒ - എഎസ് ദിനേശ്.

ദുല്‍ഖര്‍ സല്‍മാന്‍ Dulquer Salmaan നായകനായി എത്തുന്ന 'കിംഗ് ഓഫ് കൊത്ത'യിലും King of Kotha ഗോകുല്‍ സുരേഷ് സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ സംവിധാനം. അഭിലാഷ്‌ ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബിഗ് ബജറ്റിലായി ഒരുക്കിയ ചിത്രം ഓഗസ്‌റ്റ് 25നാണ് റിലീസിനെത്തുക.

Also Read:'ലെഫ്‌റ്റില്‍ നിന്‍റെ തന്തയും റൈറ്റില്‍ എന്‍റെ തന്തയും'; മറുപടി വൈറല്‍

ABOUT THE AUTHOR

...view details