കേരളം

kerala

ETV Bharat / entertainment

Gaganachari hits the theaters soon അനാര്‍ക്കലി മരിക്കാറിന്‍റെ 'ഗഗനചാരി' ഉടൻ

Gaganachari Coming: 'ഗഗനചാരി' ഉടൻ തിയേറ്ററുകളിലേക്ക്

Gokul  അനാര്‍ക്കലി മരിക്കാറിന്‍റെ ഗഗനചാരി ഉടൻ  ഗഗനചാരി ഉടൻ  അനാര്‍ക്കലി മരിക്കാർ  ഗോകുല്‍ സുരേഷ്  ഗഗനചാരി ഉടൻ തിയേറ്ററുകളിലേക്ക്  ഗഗനചാരി വരുന്നു  Gaganachari Coming  Gaganachari hits the theaters soon  Gaganachari soon  Gaganachari coming soon  Anarkali Marikar
Gaganachari hits the theaters soon

By ETV Bharat Kerala Team

Published : Sep 3, 2023, 11:04 PM IST

അനാര്‍ക്കലി മരിക്കാർ, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം 'ഗഗനചാരി' ഉടൻ പ്രദർശനത്തിനെത്തുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത് (Gaganachari hits the theaters soon).

ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഈ ചിത്രത്തിന്‍റെ അവതരണം എന്നതും ശ്രദ്ധേയമാണ്. ഒരു മോക്കുമെന്‍ററി ശൈലിയിലാണ് 'ഗഗനചാരി' ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഡോക്യുമെന്‍ററിയുടെ ശൈലിയിൽ അവതരിപ്പിക്കപ്പെടുന്ന ഫിക്ഷൻ സൃഷ്‌ടിയാണ് മോക്കുമെന്‍ററി. 2043ല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഗോകുല്‍ സുരേഷും, അജു വര്‍ഗീസും, ഗണേഷ് കുമാറും, അനാര്‍ക്കലി മരിക്കാറുമാണ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലറിലുടനീളം അന്യഗ്രഹ ജീവികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കാണാം. ഒരു ഏലിയനായാണ് ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ എത്തുന്നത് എന്ന സൂചനയും ട്രെയിലര്‍ നല്‍കിയിരുന്നു.

READ MORE:Gaganachari Trailer | വര്‍ഷം 2043, അന്യഗ്രഹ ജീവികളുമായി 'ഗഗനചാരി' ട്രെയിലര്‍; ഏലിയനായി അനാര്‍ക്കലി മരക്കാര്‍

സുര്‍ജിത്ത് എസ് പൈ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംവിധായകന്‍ അരുണ്‍ ചന്ദുവിനൊപ്പം ശിവ സായിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍റെ അസിസ്റ്റന്‍റ് ഡയറക്‌ടറായി പ്രവർത്തിച്ചയാളാണ് ശിവ. പ്രശാന്ത് പിള്ളയാണ് 'ഗഗനചാരി'യ്‌ക്ക് സംഗീതം പകരുന്നത്. 'അങ്കമാലി ഡയറീസ്', 'അനുരാഗ കരിക്കിന്‍ വെള്ളം', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള ഈണമിടുന്ന ചിത്രം കൂടിയാണിത്.

അരവിന്ദ് മന്മദനും സീജേ അച്ചുവും ചേർന്ന് എഡിറ്റിങും നിർവഹിക്കുന്നു. 'കള' എന്ന സിനിമയ്‌ക്കായി ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്‌ടർ എന്നതും ഗഗനചാരിയുചെ സവിശേഷതയാണ്. വി. എഫ്. എക്‌സിനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസാണ് ഈ ചിത്രത്തിന്‍റെ വി. എഫ്. എക്‌സിന് പിന്നിൽ.

ഗാനരചന - വിനായക് ശശികുമാര്‍, കലാസംവിധാനം - എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - ബുസി ബേബി ജോണ്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - വിഷ്‌ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്‌ടര്‍ - അഖില്‍ സി തിലകന്‍, സ്റ്റില്‍സ് - രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, ക്രിയേറ്റീവ്‌സ് - അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട് - ആത്മ, അസിസ്റ്റന്‍റ് ഡയറക്‌ടര്‍മാര്‍ - അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Gaganachari crew).

ABOUT THE AUTHOR

...view details