ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍റെയും സല്‍മാന്‍ ഖാന്‍റെയും ആരാധകര്‍ക്ക് 'ടൈഗര്‍ 3' സ്‌പെഷ്യല്‍ ആയിരിക്കും എന്നതില്‍ സംശയമില്ല. കാരണം 'ടൈഗര്‍ 3'യിലെ ഒരു പ്രത്യേക രംഗത്തിനായി ഇരുവരും സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടുന്നുണ്ട്. ഇത് കിംഗ് ഖാന്‍റെയും സല്ലുവിന്‍റെയും ആരാധകര്‍ക്ക് സന്തോഷവും ആവേശവും പകരുന്ന കാര്യമാണ്.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ടൈഗര്‍ 3'യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിലെ ഷാരൂഖിന്‍റെ ഈ കാമിയോ റോളിനായുള്ള ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതിനായി മുംബൈയില്‍ ഏഴ് ദിവസത്തെ ചിത്രീകരണം നടത്തും. ഷാരൂഖിന്‍റെയും സല്‍മാന്‍റെയും പ്രത്യേക സീന്‍ ആസൂത്രണം ചെയ്യാന്‍ നിര്‍മാതാക്കള്‍ ആറ് മാസമെടുത്തു എന്നതാണ് രസകരമായ കാര്യം.
'പഠാന് വേണ്ടി ഷാരൂഖിന്‍റെയും സല്‍മാന്‍ ഖാന്‍റെയും സ്വീക്വന്‍സ് പ്ലാന്‍ ചെയ്യുന്ന സമയത്ത്, നിര്‍മാതാക്കള്‍ക്ക് ഒരു കാര്യം മനസ്സിലായി. ഇരു താരങ്ങളുടെയും ഒന്നിച്ചുള്ള സീക്വന്‍സുകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് വലിയ സീകാര്യത ലഭിക്കും. അതുകൊണ്ട് 'ടൈഗറി'ലെ 'പഠാന്‍റെ' എന്‍ട്രിക്കായുള്ള ദൃശ്യവത്കരണത്തിന് എഴുത്തുകാരന്‍ ആദിയും സംവിധായകന്‍ മനീഷും ആറ് മാസം എടുത്തു.
ഷാരൂഖും സല്‍മാനും ഒന്നിച്ചുള്ള സീക്വന്‍സ് ചിത്രീകരിക്കാന്‍ ഏഴ് ദിവസം നീക്കിവച്ചിരിക്കുന്നു. ഇതിനര്‍ഥം പ്രേക്ഷകര്‍ക്ക് ദൃശ്യഭംഗി സമ്മാനിക്കാനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ്. 'പഠാന്‍' കണ്ട ശേഷം പ്രതീക്ഷകള്‍ വാനോളമാണ്. നിര്‍മാതാക്കള്‍ക്ക് ഇതേക്കുറിച്ച് വളരെ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ 'പഠാനും' 'ടൈഗറും' തമ്മിലുള്ള ഈ രംഗം ഇന്ത്യന്‍ സിനിമയില്‍ ഓര്‍ത്തിരിക്കേണ്ട സീക്വന്‍സാക്കി മാറ്റുന്നതിനായി, യാഷ് രാജ് ഫിലിംസും മനീഷ് ശര്‍മയും ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല'- സിനിമയോടടുത്ത, പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ അറിയിച്ചു.