കേരളം

kerala

ETV Bharat / entertainment

മുഖം മറച്ച് എത്തി സായി പല്ലവി, ആ'കണ്ണുകളില്‍' കുടുങ്ങി ; വീഡിയോ വൈറല്‍ - സായി പല്ലവി തിയേറ്ററില്‍

പ്രേമത്തിന് ശേഷം സായി പല്ലവി എന്ന നടി കൂടുതല്‍ അംഗീകരിക്കപ്പെട്ടത് തെലുങ്കിലാണ്. നിരവധി ആരാധകരാണ് പല്ലവിക്ക് ടോളിവുഡില്‍ ഉളളത്

sai pallavi latest video  sai pallavi theatre video  sai pallavi fans  sai pallavi video  സായി പല്ലവി വീഡിയോ  സായി പല്ലവി ആരാധകര്‍  സായി പല്ലവി തിയേറ്ററില്‍  സായി പല്ലവി സിനിമ
സിനിമ കാണാന്‍ മുഖം മറച്ച് എത്തിയ സായി പല്ലവി ക്യാമറയില്‍, വീഡിയോ വൈറല്‍

By

Published : May 16, 2022, 9:52 PM IST

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് സായി പല്ലവി. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നടി നേടി. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തുടക്കമിട്ട സായിയെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

പ്രേമത്തിന്‍റെ വിജയത്തിന് ശേഷം തെലുങ്ക്, തമിഴ് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. ടോളിവുഡിലാണ് നടി ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. ഫിദ, ശ്യാം സിംഘ റോയ് ഉള്‍പ്പെടെയുളള കരിയര്‍ ബെസ്റ്റ് സിനിമകള്‍ സായി പല്ലവിക്ക് തെലുങ്കില്‍ ലഭിച്ചു.

വിരാടപര്‍വ്വം, ഗാര്‍ഗി തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍. അഭിനയത്തിനൊപ്പം തന്‍റെ ഡാന്‍സ് മികവിലൂടെയും സായി പല്ലവി പ്രേക്ഷക പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സായി പല്ലവിക്കുളളത്. നടിയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ തിയേറ്ററുകളിലെത്തി ആഘോഷമാക്കാറുണ്ട്.

നിലവില്‍ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് സായി പല്ലവി. തെലുങ്ക് സിനിമ കാണാനായി മുഖം മറച്ച് എത്തിയ സായിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. മഹേഷ് ബാബുവിന്‍റെ പുതിയ ചിത്രം 'സര്‍ക്കാരുവാരി പാട്ട' കാണാനാണ് സായി പല്ലവി തിയേറ്ററില്‍ എത്തിയത്.

ബഞ്ചാര ഹില്‍സില്‍ സിനിമ കാണാനെത്തിയ നടിയുടെ ദൃശ്യങ്ങള്‍ ആരാധകരില്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു സായി പല്ലവി ഷാള്‍ കൊണ്ട് മുഖം മറച്ചത്. ഇക്കാരണത്താല്‍ തിയേറ്ററിനുളളില്‍ വച്ച് നടിയെ തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ല.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് ആരാധകരില്‍ ചിലര്‍ സായി പല്ലവിയെ തിരിച്ചറിഞ്ഞത്. നടിയുടെ ആരാധക ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. പ്രേമം സിനിമയ്ക്ക് പുറമെ കലി, അതിരന്‍ എന്നീ മലയാള ചിത്രങ്ങളിലും സായി അഭിനയിച്ചിട്ടുണ്ട്.

2005ല്‍ ഇറങ്ങിയ കസ്‌തൂരിമാന്‍ തമിഴ് റീമേക്കില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സായി പല്ലവിയുടെ തുടക്കം. പിന്നാലെ പ്രേമം സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി തന്‍റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചിട്ടുളളത്.

ABOUT THE AUTHOR

...view details