കേരളം

kerala

ETV Bharat / entertainment

Pushpa 2 : The Rule | പുഷ്‌പയെ വെല്ലുവിളിച്ച ഭൻവർ സിംഗ് ഷെഖാവത്ത് ; വില്ലനായി ഞെട്ടിക്കാൻ ഫഹദ് വീണ്ടും വരുന്നു - വില്ലനായി ഞെട്ടിക്കാൻ ഫഹദ്

'പുഷ്‌പ: ദി റൈസിന്‍റെ തുടർച്ചയായി എത്തുന്ന 'പുഷ്‌പ 2 : ദി റൂൾ' ചിത്രത്തില്‍ വില്ലനായി ഞെട്ടിക്കാൻ വരികയാണ് ഫഹദ്. സിനിമയില്‍ 'ഭൻവർ സിംഗ് ഷെഖാവത്തി'നെ കൂടുതൽ സമയം കാണാനാകുമെന്നും താരം

sitara  Fahadh Fazil  Fahadh Fazil on his Pushpa 2 The Rule character  അല്ലു അർജുൻ  രശ്‌മിക മന്ദാന  ഫഹദ് ഫാസിൽ  പുഷ്‌പ 2 ദി റൂൾ  പുഷ്‌പ ദി റൈസ്  സുകുമാർ  Pushpa 2 The Rule  Sukumar  Allu Arjun  Pushpa The Rise  Rashmika Mandanna  Fahadh Fazil on Pushpa 2 The Rule  Bhanwar Singh  ഭൻവർ സിംഗ് ഷെഖാവത്ത്  വില്ലനായി ഞെട്ടിക്കാൻ ഫഹദ്  വില്ലനായി ഫഹദ് ഫാസിൽ
'പുഷ്‌പ'യെ വെല്ലുവിളിച്ച 'ഭൻവർ സിംഗ് ഷെഖാവത്ത്'; വില്ലനായി ഞെട്ടിക്കാൻ ഫഹദ് വരുന്നു

By

Published : Jul 2, 2023, 9:33 AM IST

ഹൈദരാബാദ് :അല്ലു അർജുൻ (Allu Arjun), രശ്‌മിക മന്ദാന (Rashmika Mandanna), ഫഹദ് ഫാസിൽ (Fahadh Fazil) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുകുമാർ (Sukumar) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്‌പ 2: ദി റൂൾ' (Pushpa 2: The Rule). 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസിന്‍റെ (Pushpa: The Rise) തുടർച്ചയായാണ് 'പുഷ്‌പ 2: ദി റൂൾ' എത്തുന്നത്. ആദ്യ ഭാഗം ബോക്‌സ് ഓഫിസില്‍ സ്വന്തമാക്കിയ തകർപ്പൻ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ഒപ്പം ആരാധകരും.

പ്രതിനായക വേഷത്തില്‍ കസറാൻ ഫഹദ് ഫാസില്‍ എത്തുന്നതിനാൽ മലയാളി പ്രേക്ഷകരും ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള ഫഹദിന്‍റെ വാക്കുകൾ ആരാധകരെ കൂടുതൽ ആവേശഭരിതമാക്കുന്നു.

അഴിമതിക്കാരനായ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്ത് മുഴുനീള വേഷമായിരുന്നില്ല ഉണ്ടായിരുന്നത്. അവസാന ഭാഗത്ത് മാസോടെ എത്തി, എല്ലാവരെയും ഭയപ്പെടുത്തിയ വില്ലനായാണ് ഫഹദിന്‍റെ ഭൻവർ സിംഗ് കയ്യടി നേടിയത്. ഇന്നോളം കാണാത്ത വേറിട്ട രൂപത്തിലും ഭാവത്തിലും ആയിരുന്നു താരം.

'പുഷ്‌പ 2: ദി റൂളില്‍ തന്‍റെ കഥാപാത്രത്തെ കൂടുതൽ സമയം കാണാനാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഫഹദ്. ഭൻവർ സിംഗ് എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്ത് കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. നായകനും വില്ലനും ഒരു വലിയ സംഘട്ടനത്തിലാണെന്നും ഈ പോരാട്ടം തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം പറഞ്ഞു.

'പുഷ്‌പയുടെ രണ്ടാം ഭാഗത്തിൽ ഭൻവർ സിങ്ങിനെ നിങ്ങൾക്ക് കൂടുതൽ സമയം കാണാനാകും. രണ്ട് കഥാപാത്രങ്ങൾക്കിടയിൽ ഒരുപാട് സംഘട്ടനങ്ങൾ നടക്കുന്നുണ്ട്. ഈ സംഘർഷത്തെ ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗം'- ഫഹദ് ഫാസില്‍ പറഞ്ഞു. 'പുഷ്‌പ 2'ല്‍ ഫഹദ് പ്രത്യക്ഷപ്പെടുന്ന പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 'ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭൻവർ സിങ് ഷെഖാവത്തിനൊപ്പമുള്ള പുഷ്‌പ 2: ദി റൂളിന്‍റെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇത്തവണ അവന്‍ കൂടുതല്‍ പ്രതികാരത്തോടെ മടങ്ങി വരും'- എന്നായിരുന്നു നിര്‍മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് അറിയിച്ചത്.

അല്ലു അര്‍ജുൻ അവതരിപ്പിച്ച പുഷ്‌പ എന്ന നായക കഥാപാത്രത്തോട് പ്രതികാരം ചെയ്യുമെന്ന് ഭൻവർ സിങ് ഷെഖാവത്ത് പ്രഖ്യാപിക്കുന്നിടത്താണ് ആദ്യഭാഗം അവസാനിച്ചത്. നായകനും വില്ലനും തമ്മിലുള്ള സംഘർഷങ്ങളും വെല്ലുവിളികളും മാസ് ആക്ഷൻ രംഗങ്ങളും നിറഞ്ഞതാകും രണ്ടാം ഭാഗമെന്നുറപ്പ്. ആക്ഷൻ പാക്ക്‌ഡ് ഗാംഗ്സ്റ്റർ ഡ്രാമയായ 'പുഷ്‌പ 2: ദി റൈസ്' അടുത്ത വർഷം തിയേറ്ററുകളിൽ എത്താനുള്ള ഒരുക്കത്തിലാണ്.

അതേസമയം ലോകേഷ് കനകരാജിന്‍റെ 'വിക്രം' എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച ഫഹദ് ഫാസിൽ നിലവില്‍ ദളപതി വിജയ് നായകനാകുന്ന 'ലിയോ'യുടെ തിരക്കുകളിലാണ്. കൂടാതെ, 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രനുമായി കൈകോർക്കാനുള്ള ഒരുക്കത്തിലുമാണ് താരം. മാരി സെൽവരാജ് സംവിധാനം ചെയ്‌ത തമിഴ് ചിത്രം മാമന്നൻ (Maamannan), ഹോംബാലെ ഫിലിംസ് നിർമിച്ച ആദ്യ മലയാള ചിത്രമായ ധൂമം (Dhoomam) എന്നിവയാണ് ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഫഹദ് ചിത്രങ്ങൾ.

ALSO READ :Maamannan Making Video | അഭിനയം പറഞ്ഞുകൊടുത്ത് മാരി സെൽവരാജ്, പശ്ചാത്തലത്തില്‍ വടിവേലുവിന്‍റെ ആലാപനം; 'മാമന്നൻ' മേക്കിങ് വീഡിയോ പുറത്ത്

വടിവേലുവിനും (Vadivelu) കീർത്തി സുരേഷിനും (Keerthy Suresh) ഉദയനിധി സ്റ്റാലിനും (Udhayanidhi Stalin) ഒപ്പമാണ് ഫഹദ് മാമന്നനില്‍ തകർത്താടിയത്. അപർണ ബാലമുരളിയും (Aparna Balamurali) പ്രധാന വേഷത്തിലെത്തിയ 'ധൂമം' പ്രശസ്‌ത കന്നട സംവിധായകൻ പവൻ കുമാർ (Pawan Kumar) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്‌തത്.

ABOUT THE AUTHOR

...view details