ഫഹദ് ഫാസില്‍ Fahadh Faasil, അപര്‍ണ ബാലമുരളി Aparna Balamurali എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ധൂമം Dhoomam നാളെ (ജൂണ്‍ 23) മുതല്‍ തിയേറ്ററുകളില്‍. പ്രധാനമായും മലയാളത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത്. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായ 'കെജിഎഫ്' KGF, 'കാന്താര' Kantara എന്നീ സിനിമകള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസ് Hombale Films നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ധൂമം'. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗന്തൂര്‍ ആണ് സിനിമയുടെ നിര്‍മാണം.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. പവന്‍ കുമാര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുക. 'യൂ ടേണ്‍', 'ലൂസിയ' എന്ന സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ പവന്‍ കുമാര്‍. പവന്‍ കുമാര്‍ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രം കൂടിയാണ് 'ധൂമം'.
ഒരു ദശാബ്‌ദത്തില്‍ ഏറെയായുള്ള തന്‍റെ സ്വപ്‌ന പദ്ധതിയാണ് 'ധൂമം' എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. വർഷങ്ങളായി ഈ സ്‌ക്രിപ്‌റ്റും തിരക്കഥയും പലതവണ പുനർ നിർമ്മിക്കപ്പെട്ടുവെന്നും മികച്ച കഥയെ പിന്തുണയ്‌ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ് തനിക്ക് ലഭിച്ചതിൽ താൻ അങ്ങേയറ്റം ഭാഗ്യവാനാണെന്നും പവൻ കുമാർ പറഞ്ഞു.