കേരളം

kerala

Dulquer Salmaan's Emotional Note : 'ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി' ; വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍

By ETV Bharat Kerala Team

Published : Aug 26, 2023, 4:23 PM IST

Dulquer Salmaan say thanks to audience ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ സ്വപ്‌നം കണ്ടതിലും അപ്പുറമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹമെന്ന് ദുല്‍ഖര്‍

Dulquer Salmaan emotional note  Dulquer Salmaan  വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍  ദുല്‍ഖര്‍  Dulquer  ദുല്‍ഖര്‍ സല്‍മാന്‍  King of Kotha release  King of Kotha  Dulquer Salmaan movies  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍  സസ്‌പെന്‍സ്‌ ത്രില്ലര്‍ സിനിമകള്‍  പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍  Dulquer Salmaan say thanks to audience
Dulquer Salmaan emotional note

'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). വികാരനിര്‍ഭരമായ കുറിപ്പുമായാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ എത്തിയത്. താന്‍ വീണുപോകുമ്പോഴെല്ലാം തന്നെ പിടിച്ചുയര്‍ത്തിയത് പ്രേക്ഷകരാണെന്നാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത് (Dulquer Salmaan's Emotional Note on King of Kotha).

'സ്‌നേഹം! എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും അപ്പുറമുള്ള സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണമാണ് എല്ലാ സമയത്തും ഞാന്‍ എല്ലാം നല്‍കുന്നത്. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി. അത് എന്നെ വിനയാന്വിതനാക്കുകയും കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ വാനോളം ഉയര്‍ത്തി. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഓരോ സിനിമയും, ഒരു സെറ്റിലെ ഓരോ ദിവസവും പഠനാനുഭവമാണ്! നിങ്ങളെ രസിപ്പിക്കാന്‍ അവസരം നല്‍കിയ ഓരോരുത്തര്‍ക്കും വലിയ ആലിംഗനം. നിങ്ങളുടെ ഓണത്തിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു' - ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Also Read:Dulquer Salmaan thanks to Mohanlal 'ഗംഭീരമായ വോയിസ് ഓവറിനു നന്ദി ലാലേട്ടാ'; ദുല്‍ഖറിന്‍റെ പോസ്‌റ്റ് വൈറല്‍

വലിയ ആവേശ ആരവങ്ങളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശന ദിനത്തില്‍ 7.70 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. ബോക്‌സ്‌ ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ബോളിവുഡ് ചിത്രം 'ഗദർ 2'നൊപ്പം (Gadar 2) 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലർ (King Of Kotha trailer) അറ്റാച്ച് ചെയ്‌തിരുന്നു. ഗദര്‍ 2 ബോക്‌സ്‌ഓഫിസില്‍ 419 കോടി രൂപ നേടിയിരുന്നു.

'ഗദർ 2'നൊപ്പം 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലർ അച്ചാറ്റ് ചെയ്‌തതിനെ കുറിച്ച് അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു വാർത്ത ഏജൻസിയോട് പ്രതികരിച്ചിരുന്നു. 'ഇതിലും വലിയ ഒരു മാർക്കറ്റിംഗ് ഞങ്ങൾക്കില്ല. കാരണം ആളുകൾ ഇപ്പോഴും ഞങ്ങളുടെ ട്രെയിലർ കാണുന്നുണ്ടാകാം. അതിനാൽ ശരിയായ സമയത്ത് തരംഗം സൃഷ്‌ടിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട്. ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്. സമയം നല്ലതാണെങ്കിൽ, എല്ലാം നന്നാകുമെന്ന്. ഒരുപക്ഷേ അവരുടെ സമയം വളരെ നല്ലതായിരിക്കാം. അതിനാൽ നമുക്കും അതിൽ നിന്ന് പ്രയോജനം കിട്ടും' - ദുല്‍ഖര്‍ പറഞ്ഞു.

Also Read:King Of Kotha Box Office Collection : ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്തയുടെ ആദ്യ ദിന കലക്ഷന്‍ പുറത്ത്

അടുത്തിടെ റിലീസായ ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌'. ഇതേക്കുറിച്ചും ദുല്‍ഖര്‍ പ്രതികരിക്കുന്നുണ്ട്. 'ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അനുഭവം ആവശ്യമാണ്. മലയാളത്തിൽ ഞങ്ങൾ വളരെ മികച്ച റിയലിസ്‌റ്റിക് കഥ പറച്ചിൽ ചെയ്യുന്നു. ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കേണ്ടതുണ്ട്. തിയേറ്ററില്‍ അവർ വന്ന് ആഘോഷിക്കണം. അത് ദൃശ്യപരമായി ഗംഭീരവും സാങ്കേതികമായി മികച്ചതും ആയിരിക്കണം' - ദുല്‍ഖര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details