ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രം 'സീതാ രാമം' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ മികച്ച കലക്ഷന്‍ നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
Dulquer about Bilal movie: മമ്മൂട്ടിക്കൊപ്പം എന്ന് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനുള്ള ദുല്‍ഖറിന്‍റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കൊപ്പം 'ബിലാലി'ല്‍ എങ്ങനെയെങ്കിലും ഇടിച്ചുകയറാന്‍ ശ്രമിക്കുമെന്നായിരുന്നു ദുല്‍ഖര്‍ മറുപടി നല്‍കിയത്. 'മമ്മൂട്ടിക്കൊപ്പം എന്നാണ് എന്നത് വാപ്പച്ചിയോട് തന്നെ ചോദിക്കണം. വാപ്പച്ചിയും അമല്‍ നീരദും അടുത്തത് എന്താണ് പ്ലാന്‍ ചെയ്‌തിരിക്കുന്നതെന്ന് എനിക്കറിയില്ല.
Dulquer about movie with Mammootty: 'ബിലാല്‍' തന്നെയാണോ അതോ വേറെ സിനിമ വല്ലതുമാണോ എന്ന് അവര്‍ക്കേ അറിയൂ. 'ബിലാലി'ല്‍ എങ്ങനെയെങ്കിലും ഇടിച്ചു കയറാന്‍ നോക്കും. പക്ഷേ, വാപ്പച്ചി സമ്മതിക്കണം. തത്‌ക്കാലം രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുന്നതിന് പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. അത് പിന്നീടാണ് എനിക്ക് മനസ്സിലാകുന്നത്. വെവ്വേറെ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതാണ് അതിന് പിന്നിലെ ഉദ്ദേശ്യം. എന്നാല്‍ ഒരു ഫാന്‍ബോയ് എന്ന നിലയില്‍ വാപ്പച്ചിയോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുമുണ്ട്', ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ബിലാല്‍'. ഇതിന് മുമ്പും മമ്മൂട്ടിക്കൊപ്പമുള്ള ഭാവി ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ പ്രതികരിച്ചിരുന്നു. 'ചെറുപ്പത്തില്‍ തന്നെ ഒരുപാട് സിനിമകളില്‍ അങ്ങനെ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. സാമ്രാജ്യം സിനിമയില്‍ ക്ലൈമാക്‌സില്‍ ആ കുട്ടി നടന്നു പോകുമ്പോള്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്‍റെ മനസ്സിലും ഉള്ള ആഗ്രഹമാണ്. എനിക്ക് ചെയ്യാന്‍ ഭാഗ്യം കിട്ടിയില്ല എങ്കില്‍ ഫഹദ് അത് ചെയ്യുമായിരിക്കും. അറിയില്ല', മുമ്പൊരിക്കല്‍ ദുല്‍ഖര്‍ പറഞ്ഞു.
Also Read: സാമന്ത ഇനി ദുല്‍ഖറിനൊപ്പം; മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം