കേരളം

kerala

By

Published : Jun 14, 2023, 10:49 AM IST

ETV Bharat / entertainment

പാൻ ഇന്ത്യൻ ചിത്രവുമായി ദുല്‍ഖർ വീണ്ടും; സംഗീതമൊരുക്കാൻ ജി വി പ്രകാശ്

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജി.വി. പ്രകാശ് ആണ് വെങ്കി അറ്റ്ലൂരി-ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

sitara  Dulquer again with Pan Indian film  dulquer salmaan Pan Indian movie  dulquer salmaan new movie  dulquer salmaan  GV Prakash  GV Prakash music director  music director GV Prakash  GV Prakash in dulquer salmaan Pan Indian movie  GV Prakash will compose music of dulquer movie  ദുൽഖർ സൽമാൻ നായകനായിപാൻ ഇന്ത്യൻ ചിത്രം  ദുൽഖർ സൽമാൻ  ദുൽഖർ സൽമാൻ നായകനായി പുതിയ ചിത്രം  ദുൽഖർ സൽമാൻ പുതിയ ചിത്രം  ജിവി പ്രകാശ്  വെങ്കി അറ്റ്ലൂരി ദുൽഖർ സൽമാൻ ചിത്രം  സംഗീതമൊരുക്കാൻ ജി വി പ്രകാശ്  ജി വി പ്രകാശ് സംഗീതം  GV Prakash songs  ജി വി പ്രകാശ് കുമാർ  GV Prakash Kumar
പാൻ ഇന്ത്യൻ ചിത്രവുമായി ദുല്‍ഖർ വീണ്ടും; സംഗീതമൊരുക്കാൻ ജി വി പ്രകാശ്

പ്രേക്ഷകപ്രിയ താരം ദുൽഖർ സൽമാൻ നായകനായി വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രമെത്തുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുക പ്രശസ്‌ത സംഗീതജ്ഞൻ ജി.വി. പ്രകാശ് കുമാർ ആണ്. ജി.വി. പ്രകാശിന്‍റെ ജന്മദിനമായ ജൂൺ 13 ന് (ചൊവ്വാഴ്‌ച) ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജി.വി. പ്രകാശ് ദുല്‍ഖർ ചിത്രത്തിലും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'വാത്തി, സൂററൈ പോട്ര്, മദിരാസി പട്ടണം, ആടുകളം, തെരി, അസുരൻ, രാജാറാണി' തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നില്‍ ജി.വി. പ്രകാശ് ആയിരുന്നു. വെങ്കി അറ്റ്ലൂരി- ദുൽഖർ സല്‍മാൻ ചിത്രത്തിലൂടെ ജി.വി. പ്രകാശ് മാജിക്ക് ഒരിക്കല്‍ കൂടി ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സിത്താര എന്‍റർടെയിൻമെന്‍റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറില്‍ നാഗ വംശി, സായി സൗജന്യ എന്നിവരാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനായി എത്തിക്കുന്നത്.

'വാത്തി'യുടെ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രൊഡക്ഷൻ നമ്പർ 24 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ 'സീതാ രാമ'ത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. സിനിമയുടെ ചിത്രീകരണം ഒക്‌ടോബറിൽ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം സമ്മർ സീസണിൽ ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖര്‍ സല്‍മാന്‍റെതായി സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. മലയാളത്തിലെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകർക്കരികില്‍ എത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ഹൈ ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്.

കാണികളെ ത്രസിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ മാസ് ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാകും ദുല്‍ഖർ എത്തുക. ചിത്രത്തിന്‍റെ ടീസര്‍ ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷമ്മി തിലകൻ, ശാന്തി കൃഷ്‍ണ, ഗോകുല്‍ സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡ് ചിത്രമായ 'ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' ആണ് ദുല്‍ഖറിന്‍റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കി സംവിധാനം ചെയ്‌ത ചിത്രം പ്രമുഖ ബോളിവുഡ് സംവിധായകനും നടനും ആയിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയിലാണ് ഒരുക്കിയിരുന്നത്. ആര്‍ ബല്‍കി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചത്.

ALSO READ:tamannaah on vijay varma| 'എന്‍റെ സന്തോഷത്തിന്‍റെ ഇടം, ഞങ്ങൾ പ്രണയത്തിലാണ്'; വെളിപ്പെടുത്തലുമായി തമന്ന

ABOUT THE AUTHOR

...view details