Dulquer Salmaan blockbuster movie: കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദുല്‍ഖറിന്‍റെ 'കുറുപ്പ്'. ലോകമൊട്ടാകെ 1500 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ കേരളത്തില്‍ 505 തിയേറ്ററുകളിലും മികച്ച വിജയമാണ് കൊയ്‌തത്.
Kurup box office collection: തിയേറ്ററുകളില്‍ 50 ശതമാനം മാത്രമാണ് സീറ്റുകള്‍ അനുവദിച്ചിരുന്നതെങ്കിലും സിനിമ ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. ഏറ്റവും വേഗം 50 കോടി ക്ലബ്ബിലും 'കുറുപ്പ്' ഇടംപിടിച്ചു.
Kurup enters 112 crores: ടോട്ടല്‍ ബിസിനസ് 100 കോടി കടന്ന് 'കുറുപ്പ്' വീണ്ടും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 35 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമ ആഗോള തലത്തില്‍ 112 കോടി നേടി മെഗാ ബ്ലോക്ക്ബസ്‌റ്ററായി. തിയേറ്റര്‍, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പടെയാണ് സിനിമ വന്‍ തുക സ്വന്തമാക്കിയത്.
Kurup Satellite rights: 'കുറുപ്പി'ന്‍റെ നാല് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് കരാര്‍ ഒപ്പിട്ടതായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫാറര്‍ ഫിലിംസും എംസ്‌റ്റാര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ചേര്‍ന്നായിരുന്നു നിര്‍മാണം.
Dulquer Salmaan on Kurup success: 'കുറുപ്പിന്‍റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുഗു, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫാറര്‍ ഫിലിംസും എംസ്‌റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്‌സും സീ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലാണ്. അത് നിങ്ങള്‍ എല്ലാവരും സിനിമയ്‌ക്ക് നല്‍കിയ സ്‌നേഹത്തിന്‍റെ സാക്ഷ്യമാണ്. ഏവരോടുമുള്ള നന്ദിയും കടപ്പാടും സ്‌നേഹവും അറിയിക്കുന്നു'- ദുല്‍ഖര്‍ കുറിച്ചു.
Bheeshma Parvan enters 115 crores: നേരത്തെ മമ്മൂട്ടിയുടെ ഓള്‍ ടൈം ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രം 'ഭീഷ്‌മ പര്‍വ്വ'വും 115 കോടി നേടിയിരുന്നു. മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയ്ക്ക് തുടക്കം മുതലേ മികച്ച പ്രതികരണമാണ് ആഗോളതലത്തില്‍ ലഭിച്ചിരുന്നത്. 15 കോടി മുതല്‍മുടക്കിലായിരുന്നു ചിത്രം ഒരുക്കിയത്. 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെയും 'കുറുപ്പി'ന്‍റെയും ഈ ഗംഭീര വിജയം ഇരുവരുടെയും ആരാധകര്‍ ആഘോഷമാക്കുകയാണ്.
Also Read: കുതിച്ചുയര്‍ന്ന് ദുല്‍ഖറിന്‍റെ സീതാരാമം, 50 കോടി പിന്നിട്ട സന്തോഷത്തില്‍ താരം
More about Kurup: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് 'കുറുപ്പ്'. ഇതിലെ ദുല്‍ഖറിന്‍റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. താരത്തെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്‌റ്റാറായി വളര്‍ത്തിയതില്‍ സിനിമയ്ക്ക് നിര്‍ണായക പങ്കുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ശോഭിത ധുലിപാലയാണ് നായികയായെത്തിയത്.
ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സണ്ണി വെയ്‌ന്‍, വിജയരാഘവന്‍, പി.ബാലചന്ദ്രന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജിതിന്‍ കെ ജോസിന്‍റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 2021 നവംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ചിത്രം നെറ്റ്‌ഫ്ലിക്‌സിലും റിലീസ് ചെയ്‌തിരുന്നു.