Ahaana Krishna birthday : പിറന്നാള്‍ നിറവില്‍ അഹാന കൃഷ്‌ണ. നടിയുടെ 27-ാം ജന്മദിനമാണ് ഇന്ന്. നിരവധി പേര്‍ അഹാനയ്‌ക്ക് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും നടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
Dulquer Salmaan birthday wishes to Ahaana: അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ അടിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്‍റെ ആശംസ. 'പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫാറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്' - പോസ്‌റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Ahaana Krishna thanks to Dulquer Salmaan : ദുല്‍ഖറിന് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തി. 'ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. ലോകം നമ്മുടെ സിനിമ കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍' - അഹാന കുറിച്ചു.