കേരളം

kerala

ETV Bharat / entertainment

തെലങ്കാന പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍, തുറന്ന ജീപ്പില്‍ പൊലീസ് അകമ്പടിയോടെ യാത്ര - സൈബറാബാദ്‌ മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍

Dulquer Salmaan as chief guest for Cyberabad Police: സൈബറാബാദ്‌ മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍. സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്‍റെ പ്രത്യേക അതിഥിയായി ആണ് താരം എത്തിയത്.

Independence day celebrations  Dulquer Salmaan as chief guest for Cyberabad Police  സൈബറാബാദ്‌ പൊലീസിന്‍റെ പ്രത്യേക അതിഥി  ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍  Celebrities Independence day wishes  Dulquer Salmaan Indepedence day celebration  Dulquer Salmaan hoist National Flag  Independence day celebrations  Dulquer Salmaan latest movie  സൈബറാബാദ്‌ മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍  സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്‍റെ പ്രത്യേക അതിഥി
തെലങ്കാന പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍, തുറന്ന ജീപ്പില്‍ പൊലീസ് അകമ്പടിയോടെ യാത്ര

By

Published : Aug 15, 2022, 5:59 PM IST

Celebrities Independence day wishes: 76-ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ നിറവിലാണ് രാജ്യം. സിനിമ-രാഷ്‌ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ്‌ ഗോപി, ബിജു മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ആശംസകള്‍ നേര്‍ന്നു.

Dulquer Salmaan Independence day celebration: ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍റെ സ്വാതന്ത്ര്യ ദിനാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്‍റെ പ്രത്യേക അതിഥിയായി എത്തിയത് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

Dulquer Salmaan as chief guest for Cyberabad Police: തുറന്ന ജീപ്പില്‍ പൊലീസ്‌ ബുള്ളറ്റുകളുടെ അകമ്പടിയോടെയാണ് താരത്തെ ആഘോഷം നടക്കുന്ന മൈതാനത്തേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി താരം ഫ്ലാഗ്‌ സല്യൂട്ട്‌ ചെയ്‌തു. ഇതിന്‍റെ വീഡിയോ ദുല്‍ഖര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.

Dulquer Salmaan hoist National Flag: തുറന്ന ജീപ്പില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബറാബാദ്‌ പൊലീസ്‌ അംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡും താരം വീക്ഷിച്ചു. പരേഡില്‍ പങ്കെടുത്ത് സേനാംഗങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ്‌ താരം മടങ്ങിയത്. വെള്ള കുര്‍ത്തയും പാന്‍റ്‌സുമണിഞ്ഞാണ് താരം എത്തിയത്. കൂളിങ് ഗ്ലാസും അണിഞ്ഞിരുന്നു.

Independence day celebrations: സാധാരണയായി മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പങ്കെടുക്കാറുള്ള പരിപാടിയില്‍ ഒരു സിനിമ താരം പങ്കെടുത്തത് പുതിയ അനുഭവമായി. സൈബറാബാദ് മൈതാനത്ത് ദുല്‍ഖര്‍ പതാക ഉയര്‍ത്തിയതിന്‍റെ അഭിമാനത്തിലാണ് മലയാളികളും ദുല്‍ഖര്‍ ആരാധകരും.

Dulquer Salmaan latest movie: 'സീതാ രാമം' സംവിധായകന്‍ ഹനു രാഘവപ്പുടിയും ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നു. അടുത്തിടെ റിലീസായ ചിത്രം ബോക്‌സോഫിസില്‍ വന്‍ വിജയമാണ് നേടിയത്. ലെഫ്‌റ്റനന്‍റ്‌ റാം എന്ന പട്ടാളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. മലയാളത്തിലെന്ന പോലെ തെലുഗുവിലും നിരവധി ആരാധകരുണ്ട് ദുല്‍ഖറിന്.

Also Read: മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും, വീഡിയോ പങ്കുവച്ച് താരം

ABOUT THE AUTHOR

...view details