തന്‍റേത് ഒരു സ്‌ത്രീ കേന്ദ്രീകൃത കുടുംബമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ കുറിച്ചും തന്‍റെ കുടുംബത്തെ കുറിച്ചുമുള്ള ദുല്‍ഖറിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം താരം തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ശക്തരായ സ്‌ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു. തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ അമ്മയ്‌ക്കും സഹോദരിക്കും ഒപ്പമാണ് വളര്‍ന്നത്.
എന്‍റെ ഭാര്യ അമാല്‍ വന്നപ്പോള്‍ കുടുംബം കൂടുതല്‍ വളര്‍ന്നു. എനിക്കിപ്പോള്‍ എന്‍റെ മകളുണ്ട്. ലോക്‌ഡൗണ്‍ സമയത്ത് എന്‍റെ 90 വയസുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാര്‍ഥത്തില്‍ എന്‍റേത് ഒരു സ്‌ത്രീ കേന്ദ്രീകൃത കുടുംബമാണ്', ദുല്‍ഖര്‍ കുറിച്ചു.
ബോളിവുഡ് ചിത്രം 'ഛുപ്' ആണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു 'ഛുപ്'. സെപ്‌റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് നായികമാരായെത്തിയത്.
Also Read:മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലും ഓടിക്കാം; ആരാധകന്‍റെ സംശയം തീര്‍ത്ത് ദുല്‍ഖര്‍