കേരളം

kerala

ETV Bharat / entertainment

നഞ്ചപ്പൻ ആയി ഡോ രജിത്ത് കുമാര്‍, കിടിലന്‍ മേക്കോവര്‍ എന്ന് ആരാധകര്‍ ; ട്രെയിലറിന് പിന്നാലെ 'ചാട്ടുളി' ക്യാരക്‌ടർ പോസ്‌റ്റര്‍ - കലാഭവൻ ഷാജോൺ

സാധു വൃദ്ധന്‍റെ ലുക്കില്‍ ഡോ രജിത്ത് കുമാര്‍. ചാട്ടുളിയിലെ രജിത്ത് കുമാറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ശ്രദ്ധേയമാവുന്നു..

നഞ്ചപ്പൻ ആയി ഡോ രജിത്ത് കുമാര്‍; ട്രെയിലറിന് പിന്നാലെ ചാട്ടുളി ക്യാരക്‌ടർ പോസ്‌റ്റര്‍
നഞ്ചപ്പൻ ആയി ഡോ രജിത്ത് കുമാര്‍; ട്രെയിലറിന് പിന്നാലെ ചാട്ടുളി ക്യാരക്‌ടർ പോസ്‌റ്റര്‍

By

Published : Jul 19, 2023, 2:06 PM IST

ജാഫർ ഇടുക്കി (Jaffer Idukki), ഷൈൻ ടോം ചാക്കോ (Shine Tom Chacko), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാട്ടുളി' (Chaattuli). സിനിമയുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ നിന്നുള്ള ഡോ രജിത്ത് കുമാറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. നഞ്ചപ്പന്‍ എന്ന കഥാപാത്രത്തെയാണ് 'ചാട്ടുളി'യില്‍ രജിത്ത് കുമാര്‍ അവതരിപ്പിക്കുന്നത്. ഒരു സാധു വൃദ്ധന്‍റെ ലുക്കിലുള്ള രജിത്ത് കുമാറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.

അടുത്തിടെ 'ചാട്ടുളി'യുടെ ട്രെയിലറും (Chaattuli trailer) അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വളരെ നിഗൂഢതകളും ദുരൂഹതകളും നിറഞ്ഞ 2.06 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറായിരുന്നു 'ചാട്ടുളി'യുടേത്. ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ട്രെയിലറില്‍ ഹൈലൈറ്റായത്.

സിനിമയില്‍ ഒരു അന്ധന്‍റെ വേഷത്തിലാകും ജാഫര്‍ ഇടുക്കി പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം ഒരു പരുക്കനായ പൊലീസ് ഓഫിസറുടെ വേഷമാകും ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുക. ഒരു രാഷ്‌ട്രീയക്കാരനായി കലാഭവന്‍ ഷാജോണും പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.

സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് അട്ടപ്പാടി. അട്ടപ്പാടിയിലെ 'ചാട്ടുളി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരവും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ശ്രുതി ജയൻ, കാർത്തിക് വിഷ്‌ണു, വർഷ പ്രസാദ്, ലത ദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നെൽസൺ ഐപ്പ് സിനിമാസ്, നവതേജ് ഫിലിംസ്, ഷാ ഫൈസി പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, സുജൻ കുമാർ, ഷാ ഫൈസി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.

ജയേഷ് മൈനാഗപ്പള്ളിയാണ് സിനിമയ്‌ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിറ്റിങ് നിര്‍വഹിക്കും. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്‌റ്റിൻ ഫിലിപ്പോസ് എന്നിവർ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അജു വി എസ്, അസിസ്‌റ്റൻ്റ് ഡയറക്ടേഴ്‌സ്‌ - കൃഷ്‌ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്‌കുമാർ, അസോസിയേറ്റ് ഡയറക്‌ടർ - രാഹുൽ കൃഷ്‌ണ, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്‌ണൻ മങ്ങാട്, സംഘട്ടനം - ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ - പ്രസാദ് ശ്രീകൃഷ്‌ണപുരം, പരസ്യകല-ആന്‍റണി സ്‌റ്റീഫൻ, സ്‌റ്റില്‍സ് - അനിൽ പേരാമ്പ്ര, പിആർഒ - എഎസ് ദിനേശ്.

അതേസമയം 'പമ്പരം' ആണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ 'പമ്പര'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു വാനിന് അരികെ നിൽക്കുന്ന ഷൈന്‍ ടോം ചാക്കോ ആയിരുന്നു പോസ്‌റ്ററില്‍.

Also Read:'കണ്ണില്‍ കണ്ണില്‍ നോക്കിയുള്ള ചതി'; അന്ധനായി ജാഫര്‍ ഇടുക്കി, ദുരൂഹതകളുമായി 'ചാട്ടുളി' ട്രെയിലര്‍

ABOUT THE AUTHOR

...view details