Siddique praises Rocketry : മുന്‍ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി മാധവന്‍ ഒരുക്കിയ ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്‌ട്'. ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ട് നിരവധി പേര്‍ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ സിദ്ദിഖും 'റോക്കട്രി'യെ പ്രശംസിച്ചിരിക്കുകയാണ്. നമ്പി നാരായണന്‍റെ ആത്മകഥ വായിച്ചതിനേക്കാള്‍ വലിയനൊമ്പരത്തോടെയാണ് സിനിമ കണ്ട് തീര്‍ത്തതെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ പല ഭാഗങ്ങള്‍ കണ്ണ് നനയിച്ചെങ്കിലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനവും തോന്നിയെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
'ഓര്‍മകളുടെ ഭ്രമണപഥം. ശ്രീ നമ്പി നാരായണന്‍റെ ആത്മകഥയുടെ അദ്യ കോപ്പികളിലൊന്ന് പ്രജേഷ് തന്നിരുന്നു. ഒറ്റയിരിപ്പിലാണ് ഞാനത് വായിച്ചത്. ഐഎസ്‌ആര്‍ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രയ്‌ക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്‌തകത്തിന്‍റെ പല ഭാഗങ്ങളും വായിച്ചത് നിറ കണ്ണുകളോടെയാണ്. ഇതിനേക്കാള്‍ വലിയ നൊമ്പരത്തോടെയാണ് 'റോക്കട്രി ദി നമ്പി ഇഫക്‌ട്' എന്ന സിനിമ കണ്ടത്. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനവും തോന്നി.