കേരളം

kerala

ETV Bharat / entertainment

Dileep's Thankamani Motion Poster : രതീഷ് രഘുനന്ദൻ - ദിലീപ് കൂട്ടുകെട്ടിൽ 'തങ്കമണി' ; മോഷൻ പോസ്റ്റർ പുറത്ത് - Dileep new movie

Ratheesh Reghunandan - Dileep Movie Thankamani : ബിഗ് ബജറ്റിൽ ഒരുങ്ങുന്ന 'തങ്കമണി'യില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ

Ratheesh Reghunandan Dileep Movie Thankamani  Ratheesh Reghunandan Movie Thankamani  Dileep Movie Thankamani  Thankamani  Dileep Thankamani Motion Poster  Thankamani Motion Poster out  Thankamani Motion Poster  ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ  രതീഷ് രഘുനന്ദൻ  ദിലീപ്  നീത പിളള പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ  തങ്കമണി  Dileep new movie  Dileep upcoming movie
Dileep Thankamani Motion Poster

By ETV Bharat Kerala Team

Published : Sep 5, 2023, 1:18 PM IST

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം 'തങ്കമണി'യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവന്നു (Dileep's Thankamani Motion Poster). സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന 'തങ്കമണി' ദിലീപിന്‍റെ 148-ാമത്തെ ചിത്രം കൂടിയാണ് (Ratheesh Reghunandan - Dileep Movie Thankamani).

മലയാളത്തിലേയും തമിഴിലേയും പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്‌മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്‌മിനു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇവർക്ക് പുറമെ അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അൻപതിലധികം ക്യാരക്‌ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് (Thankamani Cast).

ജനുവരി 28 നാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന 'തങ്കമണി'യുടെ ചിത്രീകരണം ആരംഭിച്ചത്. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുമായി കോട്ടയം സിഎംഎസ് കോളജിലായിരുന്നു ഷൂട്ടിങ്ങിന്‍റെ കിക്കോഫ്. തുടർന്ന് ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

രണ്ടാം ഷെഡ്യൂളിൽ സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്‌ക്കടുത്ത് ആർട്ട് ഡയറക്‌ടർ മനു ജഗത് വൻ സെറ്റ് ഒരുക്കിയിരുന്നു. രണ്ടരയേക്കർ സ്ഥലത്താണ് കൂറ്റൻ സെറ്റൊരുക്കിയത്. ഇവിടെയാണ് ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരന്ന സിനിമയിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. പതിനഞ്ച് ദിവസത്തോളമാണ് ഇവിടെ ഷൂട്ടിംഗ് നടന്നത്.

രാജശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്‌സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുണ്ട് എന്നതും തങ്കമണിയുടെ പ്രത്യേകതയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്യാം ശശിധരനാണ്. ബി ടി അനിൽ കുമാറിന്‍റെ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകരുന്നു. സുജിത് ജെ നായർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ കലാസംവിധാനം മനു ജഗത്തും നിർവഹിക്കുന്നു.

പ്രൊജക്‌ട് ഡിസൈനർ - സജിത് കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ - മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ - ഗണേഷ് മാരാർ, മിക്‌സിംഗ് - ശ്രീജേഷ് നായർ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, മേക്കപ്പ് - റോഷൻ, പ്രൊജക്‌ട് ഹെഡ് - സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മനേഷ് ബാലകൃഷ്‌ണൻ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, സ്റ്റിൽസ് - ശാലു പേയാട്, ഡിസൈൻ - അഡ്‌സോഫ്‌ആഡ്‌സ്, വിതരണം - ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Thankamani Crew).

ABOUT THE AUTHOR

...view details