ജനപ്രിയ നായകൻ ദിലീപിന്‍റെ 148-ാമത് ചിത്രം 'തങ്കമണി'യുടെ ടീസർ (Thankamani teaser) റിലീസ് ചെയ്‌തു. 1986ല്‍ നടന്ന സംഭവത്തോടുകൂടിയാണ് 1.37 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിക്കുന്നത്. രണ്ട് വ്യത്യസ്‌ത കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലാണ് ടീസറില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഗെറ്റപ്പില്‍ നിസ്സഹായനായ തടവുകാരനാണെങ്കില്‍ മറ്റൊരു ഗെറ്റപ്പില്‍ പ്രതികാര ദാഹിയായ ദിലീപിന്‍റെ കഥാപാത്രത്തെയാണ് കാണാനാവുക. ദിലീപിന്‍റെ കരിയറിലെ ഏറെ വ്യത്യസ്‌തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന.
രതീഷ് രഘുനന്ദൻ ആണ് സിനിമയുടെ രചനയും സംവിധാനവും. 1986 ഒക്‌ടോബര്‍ 21ന് ഇടുക്കിയിലെ കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്‌പ്പും ഉണ്ടായിരുന്നു. ഈ സംഭവങ്ങളാണ് 'തങ്കമണി'യുടെ ചിത്രപശ്ചാത്തലം.
നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ജോണ്‍ വിജയ്, സമ്പത് റാം എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സുദേവ് നായര്‍, സിദ്ദിഖ്, അജ്‌മല്‍ അമീര്‍, മനോജ് കെ ജയന്‍, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ജിബിന്‍ ജി, തൊമ്മന്‍ മാങ്കുവ, അരുണ്‍ ശങ്കരന്‍, മുക്ത, മാളവിക മേനോന്‍, രമ്യ പണിക്കര്‍, സ്‌മിനു, ശിവകാമി, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെ കൂടാതെ 50ലധികം ക്യാരക്‌ടർ ആർട്ടിസ്‌റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നേരത്തെ 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു (Thankamani First Look). ചിത്രത്തിലെ ദിലീപിന്‍റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Dileep look from Thankamani). 'ദി ബ്ലീഡിങ് വില്ലേജ്' എന്ന ടാഗ്‌ലൈനോടുകൂടിയുള്ള പോസ്‌റ്ററില്‍ വൃദ്ധന്‍റെ ലുക്കില്‍ പ്രതികാര ഭാവത്തിലുള്ള ദിലീപിനെയാണ് കാണാനാവുക. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്‍റെ 37-ാമത് വാര്‍ഷിക ദിനത്തിലാണ് 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
Also Read:Dileep Thankamani First Look : കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആ രാത്രി; പ്രതികാര ഭാവത്തില്‍ ദിലീപ്; തങ്കമണി ഫസ്‌റ്റ് ലുക്ക് പുറത്ത്
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മനേഷ് ബാലകൃഷ്‌ണന്‍, ഗാനരചന - ബിടി അനില്‍ കുമാര്‍, സംഗീതം - വില്യം ഫ്രാന്‍സിസ്, ഛായാഗ്രഹണം - മനോജ് പിള്ള, എഡിറ്റിങ് - ശ്യാം ശശിധരന്‍, കലാസംവിധാനം - മനു ജഗത്, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, മേക്കപ്പ് - റോഷന്‍, സൗണ്ട് ഡിസൈനര്‍ - ഗണേഷ് മാരാര്‍, പ്രൊജക്‌ട് ഡിസൈനര്‍ - സജിത് കൃഷ്‌ണ, മിക്‌സിംഗ് - ശ്രീജേഷ് നാര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജെ നായര്‍, പ്രൊജക്‌ട് ഹെഡ് - സുമിത്ത് ബിപി, വിഎഫ്‌എക്‌സ് - എഗ് വൈറ്റ്, സ്‌റ്റില്‍സ് - ശാലു പേയാട്, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.