പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഡിജിറ്റൽ വില്ലേജ്'. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ റിലീസായി. ഋഷികേശ്, വൈഷ്‌ണവ്, അമൃത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ആഷിക് മുരളി, സുരേഷ് ബാബു, ജസ്‌റ്റിൻ കണ്ണൂർ, പ്രഭു രാജ്, കൃഷ്‌ണൻ നെടുമങ്ങാട്, എസ് ആർ ഖാൻ, നിവിൻ തുടങ്ങിയവര്‍ അണിനിരക്കും.
നിഷാൻ, എംസി മോഹനൻ, മണി ബാബു, ഹരീഷ് നീലേശ്വരം, ജോൺസൻ കാസര്‍കോഡ്, രാജേന്ദ്രൻ, സുരേഷ് ഇജി, പ്രജിത, അഭിന, ശുഭ കാഞ്ഞങ്ങാട്, അഞ്ജിത, ശ്രിജന്യ, ഇന്ദിര തുടങ്ങിയവരും അണിനിരക്കും. യുലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ശ്രീകാന്ത് ഛായാഗ്രഹണവും നിര്‍വഹിക്കും.
മനു മഞ്ജിത്ത്, വിനായക് ശരത്ചന്ദ്രൻ, സുധീഷ് മറുതളം എന്നിവരുടെ വരികൾക്ക് ഹരി എസ്‌ആർ ആണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുക. വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്‌ക്കുള്ള ശ്രമവുമാണ് 'ഡിജിറ്റൽ വില്ലേജ്'. നർമ്മത്തിൽ കലർത്തിയാണ് ചിത്രം കഥ പറയുന്നത്.
മനു ഷാജു എഡിറ്റിങും, സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. കലാസംവിധാനം - ജോജോ ആന്‍റണി, ചമയം - ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി സി, അസോസിയേറ്റ് ഡയക്‌ടർ - ജിജേഷ് ഭാസ്‌കർ, പ്രോജക്‌ട് കോർഡിനേറ്റർ - ജോൺസൺ കാസര്‍കോഡ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ - സിആർ നാരായണൻ, സൗണ്ട് ഡിസൈനർ - അരുൺ രാമവർമ്മ, സ്‌റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പിആർഒ - എഎസ് ദിനേശ്.