കേരളം

kerala

ETV Bharat / entertainment

ധ്യാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി'ക്ക് പാക്കപ്പ് - സൂപ്പർ സിന്ദഗിയുടെ ചിത്രീകരണം

ധ്യാന്‍ ശ്രീനിവാസന്‍റെ സൂപ്പർ സിന്ദഗിയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിന്‍റേഷ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുകേഷും സുപ്രധാന വേഷത്തില്‍ എത്തുന്നു...

ധ്യാൻ ശ്രീനിവാസന്‍റെ സൂപ്പർ സിന്ദഗിക്ക് പാക്കപ്പ്  സൂപ്പർ സിന്ദഗിക്ക് പാക്കപ്പ്  ധ്യാൻ ശ്രീനിവാസന്‍  സൂപ്പർ സിന്ദഗി  Super Zindagi  Dhyan Sreenivasan  Dhyan Sreenivasan movie Super Zindagi  Super Zindagi shooting wraps  ധ്യാന്‍ ശ്രീനിവാസന്‍റെ സൂപ്പർ സിന്ദഗി  സൂപ്പർ സിന്ദഗിയുടെ ചിത്രീകരണം പൂര്‍ത്തിയായി  സൂപ്പർ സിന്ദഗിയുടെ ചിത്രീകരണം  മുകേഷ്
ധ്യാൻ ശ്രീനിവാസന്‍റെ സൂപ്പർ സിന്ദഗിക്ക് പാക്കപ്പ്

By

Published : Jul 6, 2023, 11:03 PM IST

ധ്യാൻ ശ്രീനിവാസൻ Dhyan Sreenivasan നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂപ്പർ സിന്ദഗി' Super Zindagi. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.

വിന്‍റേഷ് ആണ് സിനിമയുടെ സംവിധാനം. മുകേഷ്, പാർവതി നായർ, സുരേഷ് കൃഷ്‌ണ, ജോണി ആന്‍റണി, കലേഷ്, ഡയാന ഹമീദ്, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്‌റ്റർ മഹേന്ദ്രൻ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

സംവിധായകന്‍ വിന്‍റേഷ്, പ്രജിത്ത് രാജ് ഈകെആർ എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശ്രീധരന്‍ ആണ് സംഭാഷണം. എൽദൊ ഐസക് ഛായാഗ്രഹണവും ലിജോ പോള്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് 'സൂപ്പർ സിന്ദഗി'യുടെ നിർമാണം. 'ലാൽ ജോസ്' എന്ന സിനിമയ്‌ക്ക് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സൂപ്പർ സിന്ദഗി'.

കലാസംവിധാനം - ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, മേക്കപ്പ് - അരുൺ ആയുർ, കോറിയോഗ്രഫി - ഭൂപതി, ആക്ഷൻ - ഫൊണെക്‌സ്‌ പ്രഭു, ക്രിയേറ്റീവ് പ്രൊഡ്യൂസർ - സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്‌ടർ - മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ - ഷെമിൻ എസ് ആർ, ഡിജിറ്റർ പി.ആർ - വിവേക് വിനയരാജ്, സ്‌റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്‌ണൻ, പിആർഒ - ശബരി.

അതേസമയം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കൊപ്പമുള്ള പ്രോജക്‌ടാണ് ധ്യാനിന്‍റെ മറ്റൊരു പുതിയ ചിത്രം. ത്രില്ലര്‍ സിനിമകളിലൂടെ പ്രശസ്‌തനായ എസ് എന്‍ സ്വാമി തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുമായാണ് എത്തുന്നത്. എസ്.എന്‍ സ്വാമി തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.

72-ാം വയസില്‍ എസ് എന്‍ സ്വാമി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. മലയാള സിനിമയില്‍ ഈ പ്രായത്തില്‍ സംവിധായകന്‍ ആകുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് എസ് എന്‍ സ്വാമി. ഈ പ്രായത്തില്‍ സിനിമ ഒരുക്കുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തി കൂടിയാകാം എസ് എന്‍ സ്വാമി.

എറണാകുളത്തപ്പന്‍ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്‍റ് പി രാജേന്ദ്ര പ്രസാദാണ് എസ് എന്‍ സ്വാമി - ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ നിര്‍മാണം. സ്വാമിയുടെ മകന്‍ ശിവറാമാണ് ചിത്രത്തിന്‍റെ സഹ സംവിധാനം.

Also Read:72-ാം വയസില്‍ സംവിധായക കുപ്പായം; എസ് എന്‍ സ്വാമി ചിത്രത്തില്‍ നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

അപര്‍ണ ദാസ് ആണ് ചിത്രത്തില്‍ ധ്യാനിന്‍റെ നായികയായെത്തുന്നത്. രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ കൊച്ചിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ABOUT THE AUTHOR

...view details