ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ ശ്രീനിവാസനും വേഷമിടുന്നുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് ഒരിടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും വെള്ളിത്തിരയിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അജു വര്‍ഗീസ്, ജൂഡ് ആന്‍റണി ജോസഫ്, ഇടവേള ബാബു, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ജീവ ജോസഫ്, സുധീഷ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, അബിന്‍ ബിനോ, തന്‍വി റാം, സുരഭി സന്തോഷ്, വിജിത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.