കേരളം

kerala

ETV Bharat / entertainment

മുണ്ട് മടക്കിക്കുത്തി ധ്യാൻ, തടഞ്ഞുനിർത്തി ആരാധകർ; 'വർഷങ്ങൾക്കു ശേഷം' പേഴ്‌സണലെന്നും താരം - Dhyan Sreenivasan viral video

Dhyan Sreenivasan on Varshangalkku Shesham Movie: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ  വർഷങ്ങൾക്കു ശേഷം  വർഷങ്ങൾക്കു ശേഷം വിശേഷങ്ങളും പങ്കുവച്ച് ധ്യാൻ  നദികളിൽ സുന്ദരി യമുന  വിനീത് ശ്രീനിവാസൻ  Dhyan Sreenivasan about varshangalkku shesham  varshangalkku shesham movie  Dhyan Sreenivasan  Dhyan Sreenivasan in varshangalkku shesham movie  Pranav Mohanlal  Vineeth Sreenivasan  Vineeth Sreenivasan varshangalkku shesham  Dhyan Sreenivasan viral video  Varshangalkku Shesham
Dhyan Sreenivasan about varshangalkku shesham movie

By ETV Bharat Kerala Team

Published : Nov 7, 2023, 5:44 PM IST

'വർഷങ്ങൾക്കു ശേഷം' സിനിമയുടെ വിശേഷങ്ങളും പങ്കുവച്ച് ധ്യാൻ ശ്രീനിവാസൻ

ലയാളസിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. പ്രേക്ഷക പ്രീതിയിൽ ഒട്ടും പിന്നിലല്ല താരം. ധ്യാൻ ഏറ്റവുമൊടുവിൽ നായകനായി എത്തിയ 'നദികളിൽ സുന്ദരി യമുന' തിയേറ്ററുകളിൽ വിജയം കൊയ്‌തിരുന്നു. വരാനിരിക്കുന്ന ധ്യാൻ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം'.

ഇപ്പോഴിതാ 'വർഷങ്ങൾക്കുശേഷം' സിനിമയെപ്പറ്റി മനസുതുറന്നിരിക്കുകയാണ് ധ്യാൻ. 'നദികളിൽ സുന്ദരി യമുന'യുമായി ബന്ധപ്പെട്ട മാധ്യമ സംവാദത്തിനിടെയാണ് വിനീതിന്‍റെ ചിത്രത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ധ്യാനിനോട് തിരക്കിയത്. അജു വർഗീസും വേദിയിൽ ധ്യാനിനോടൊപ്പം ഉണ്ടായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധായകൻ ആയതുകൊണ്ട് തന്നെ സിനിമയുടെ ആക്‌ടിങ് വർക്ക്‌ഷോപ്പിൽ ഒന്നും പങ്കെടുക്കുന്നില്ലേ എന്നതായിരുന്നു ആദ്യ ചോദ്യം. അഭിനയ കളരിയെല്ലാം പ്രണവിനും നിവിനുമൊക്കെയാണ് ബാധകമെന്നും തനിക്കതിന്‍റെ ആവശ്യമില്ലെന്നും ധ്യാൻ പറഞ്ഞു. 'ഞാനാണ് മലയാള സിനിമയിലെ ഏറ്റവും എക്‌സ്‌പീരിയൻസുള്ള നടൻ. ഈ വർഷം ഞാൻ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാകും'- ധ്യാൻ ശ്രീനിവാസൻ പതിവ് ശൈലിയിൽ തമാശ രൂപേണ പറഞ്ഞു നിർത്തി.

അജു വർഗീസ് തന്‍റെ കഥാപാത്രത്തിനായി ആറ് ദിവസത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത് എന്നും ഇരുവരും വെളിപ്പെടുത്തി. കഥ തനിക്ക് വ്യക്തമായി അറിയാം. തന്‍റെ സിനിമകളുടെ തിരക്ക് കാരണം തിരക്കഥ വായിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും ധ്യാൻ തമാശയായി പറഞ്ഞു. പ്രണവ്, നിവിൻ പോളി, അജു വർഗീസ്, നീരജ്, നിർമാതാവ് വിശാഖ് എന്നിവരോടൊപ്പമുള്ള കൂടിച്ചേരലും റീയൂണിയനുമൊക്കെയാണ് ഈ സിനിമയെന്നും ധ്യാൻ പറഞ്ഞു.

'മാനസികമായി ഏറ്റവും അടുപ്പമുള്ള ചിത്രം തന്നെയായിരിക്കും ഇത്. വരാനിരിക്കുന്ന മലയാള സിനിമകളിൽ മികച്ചത് ആയിരിക്കും വർഷങ്ങൾക്കുശേഷം. തിര എന്ന ചിത്രത്തിനു ശേഷം ചേട്ടനോടൊപ്പം വർക്ക് ചെയ്യുന്നു എന്ന എക്‌സൈറ്റ്‌മെന്‍റ് ഉണ്ട്. ചിത്രം ബോക്‌സോഫിസിൽ പരാജയപ്പെടില്ല എന്ന് തനിക്ക് ഉറപ്പാണ്. മലയാള സിനിമയുടെ മിസ്റ്റർ പെർഫെക്ഷനിസ്റ്റാണ് വിനീത് ശ്രീനിവാസൻ. ആ ധൈര്യം തന്നെയാണ് ഇത്തരത്തിൽ മറുപടി പറയുന്നതിനുള്ള പ്രചോദനവും'- ധ്യാൻ പറഞ്ഞു നിർത്തി.

'വർഷങ്ങൾക്കു ശേഷം'

ധ്യാൻ ശ്രീനിവാസന്‍റെ ഏറെ പ്രതീക്ഷയോടെ കൂടി കാത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാകും വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷ'ത്തിലേതെന്നാണ് കരുതുന്നത്. പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം മെരിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമിക്കുന്നത്. നിവിൻ പോളി, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ് തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തിലാകും നിവിന്‍ പോളി എത്തുക എന്നാണ് സൂചന.

നേരത്തെ ഈ ചിത്രത്തിന് വേണ്ടി ധ്യാൻ ശ്രീനിവാസൻ തടി കുറയ്‌ക്കുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ ധ്യാൻ തടി കുറച്ച് എത്തിയെന്ന തരത്തിൽ ചില ചിത്രങ്ങളും പ്രചരിച്ചിരുന്നു. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് 'വർഷങ്ങൾക്കുശേഷം'. ഈ ചിത്രത്തില്‍ വിനീത് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

READ ALSO:'വര്‍ഷങ്ങള്‍ക്കുശേഷം' ; 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു, ഗസ്റ്റ് റോളില്‍ നിവിന്‍ പോളിയും

ABOUT THE AUTHOR

...view details