രശ്‌മിക മന്ദാന ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി അവിടെയുള്ള ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതിനുപുറമെ വസ്‌ത്രധാരണത്തെക്കുറിച്ച് ചർച്ച ആരംഭിച്ചു. സൗജന്യ ഉപദേശങ്ങളും ധാരാളമുണ്ട്. താനല്ലെന്ന് പറഞ്ഞ് രശ്‌മികയും രംഗത്തെത്തി (Deepfake technology that is causing fear).
പുതിയ സിനിമ അപ്‌ഡേറ്റിന്‍റെ ഭാഗമായി കത്രീന തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പങ്കിട്ടു. കത്രീനയുടെ മുഖം വച്ച്, അല്‍പ വസ്‌ത്രത്തിലുള്ള ചിത്രമായി അത് ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലാകുകയായിരുന്നു.
'വീട്ടുകാരും സുഹൃത്തുക്കളും എന്നെ പിന്തുണച്ചു. അതിൽ സന്തോഷമുണ്ട്. കോളജിലോ സ്‌കൂളിലോ പഠിക്കുമ്പോൾ ഇതേ സംഭവം നടന്നിരുന്നെങ്കിൽ?' -രശ്‌മിക തന്‍റെ ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാരോട് പറയാൻ പറ്റുമോ? ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തവരോട് ഇത് ഡീപ്ഫേക്ക് ടെക്നോളജിയാണെന്ന് എങ്ങനെ പറഞ്ഞ് മനസിലാക്കും? ഈ പ്രശ്‌നം സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണ പെൺകുട്ടികൾക്കും ഉണ്ട്.
ഒരാളുടെ ഫോട്ടോയിലോ വീഡിയോയിലോ പരിചിതമായ മുഖം വച്ചിരിക്കുന്നു. അത് യഥാർഥ വ്യക്തിയാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍, സൂക്ഷിച്ചു നോക്കിയാൽ മാത്രം സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജമാണെന്ന് തിരിച്ചറിയാം. പക്ഷേ ആദ്യമായി കാണുമ്പോൾ അത് സത്യമാണെന്ന് ആർക്കും തോന്നും. ആവര്‍ത്തിച്ച് കാണാനുള്ള ക്ഷമയൊന്നും ആർക്കുമുണ്ടാകില്ല. ഈ സാങ്കേതിക വിദ്യയുടെ പേരിൽ ജീവനൊടുക്കുന്ന യുവതികളുടെ കഥകൾ ഇതിന് ഉദാഹരണങ്ങളാണ്.
കൂടുതൽ പെൺകുട്ടികളും ഇന്‍ഫ്ലുവെന്‍സേഴ്‌സ് ആകാനും ആരാധകരെ ഉണ്ടാക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും മത്സരിക്കുന്നു. ലൈക്ക് കിട്ടാൻ വേണ്ടി ഫോട്ടോകൾ ഷെയർ ചെയ്‌താൽ ആരുടെ കൈകളില്‍ വേണമെങ്കിലും എത്താം. അതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുക.
സോഷ്യല്‍ മീഡിയയില്‍, അറിയാത്തവരുടെ റിക്വസ്റ്റ് സ്വീകരിക്കരുത്. സോഷ്യൽ മീഡിയ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കുക. നിങ്ങളുടെ സ്ഥലമോ വിവരങ്ങളോ അറിയാത്ത രീതിയില്‍ മാറ്റങ്ങൾ വരുത്തുക. അപ്പോൾ നിങ്ങളുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും അപരിചിതർ ഉപയോഗിക്കുമെന്ന ഭയമില്ല. ഫോട്ടോ മനോഹരമാക്കാൻ മാത്രമല്ല സുരക്ഷിതമാക്കാനും നിരവധി ആപ്പുകൾ ലഭ്യമാണ്. അവയുടെ സഹായത്തോടെ ഫോട്ടോയിൽ വാട്ടർമാർക്ക് ഇടുക. അപ്പോൾ മോർഫിങ് സാധ്യത കുറയുന്നു
അബദ്ധത്തിൽ ഹാക്കർമാരുടെ കൈകളിൽ അകപ്പെട്ടാൽ വിവരങ്ങളും ഫോട്ടോകളുമെല്ലാം പലരുടെയും കൈകളിലെത്തും. സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. സുരക്ഷിതമായി തുടരാൻ ടു-വേ ഒദന്‍റിക്കേഷന്‍ തെരഞ്ഞെടുക്കുക. ട്രെൻഡിന്‍റെ പേരിൽ എല്ലാറ്റിനും ഹാഷ് ടാഗ് നൽകരുത്. നിങ്ങളുടെ അക്കൗണ്ട് എല്ലാവരുടെയും മുന്നിൽ എത്തിക്കാനുള്ള വഴിയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ ആന്‍റിവൈറസ് സോഫ്റ്റ്‌വെയർ നിർബന്ധമാക്കുക. സിസ്റ്റം, മൊബൈൽ എന്തായാലും ഉപയോഗിച്ചതിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഓഫ് ചെയ്യുന്നത് സുരക്ഷിതമാണ്.
വ്യാജ ഫോട്ടോ കണ്ടാലും ഭീഷണി സന്ദേശം വന്നാലും പരിഭ്രാന്തരാകരുത്, ആത്മഹത്യ ചെയ്യാൻ തീരുമാനിക്കരുത്. സഹായിക്കാൻ നിയമങ്ങളുണ്ട്. അതിലേക്ക് തിരിയുക. ഇമെയിൽ വഴിയും ഫോണിലൂടെയും സൈബർ പൊലീസിനെ സമീപിക്കാം. ഫോട്ടോകളും വീഡിയോകളും കണ്ടാൽ അവ പ്രചരിക്കാതിരിക്കാൻ കോടതിയിൽ നിന്ന് ഇൻജംഗ്ഷൻ ഓർഡർ ലഭിക്കും. അവ നീക്കം ചെയ്യാൻ നിങ്ങൾക്ക് ആ വെബ്‌മാസ്റ്ററോ ഗൂഗിള്‍, ഫേസ്‌ബുക്ക് എന്നിവയുമായി ബന്ധപ്പെടാം. stopncii.org - ൽ പ്രസക്തമായ വിശദാംശങ്ങൾ നൽകുക. ഇത്തരത്തിലുള്ള ഫോട്ടോകൾ ഏത് കോണിൽ നിന്നും പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഇല്ലാതാക്കും.
ALSO READ:'യാതൊരു പങ്കുമില്ല, ഏറെ അസ്വസ്ഥപ്പെടുത്തുന്നത്'; രശ്‌മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ വിവാദത്തിൽ സാറ പട്ടേൽ