കേരളം

kerala

ETV Bharat / entertainment

'വിനായകന്‍റെ നിറം അല്ല, ജാതി ആണ് പ്രകോപന ചോദ്യങ്ങള്‍ക്കുള്ള കാരണം': പ്രതികരിച്ച് മൃദുല ദേവി - പ്രതികരിച്ച് മൃദുല ദേവി

Mridula Devi supports Vinayakan: വിനായകനോട്‌ മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതും വയലന്‍സ്‌ ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ അത് ജാതി കൊണ്ട്‌ മാത്രമാണ്. വിനായകനോട്‌ എനിക്ക് വളരെയേറെ അഭിമാനമുണ്ട്‌.

Mridula Devi supports Vinayakan  Dalit activist Mridula Devi  വിനായകന്‍റെ നിറം  പ്രതികരിച്ച് മൃദുല ദേവി  Vinayakan me too statement
'വിനായകന്‍റെ നിറം അല്ല, ജാതി ആണ് പ്രകോപന ചോദ്യങ്ങള്‍ക്കുള്ള കാരണം'; പ്രതികരിച്ച് മൃദുല ദേവി

By

Published : Jun 18, 2022, 10:05 AM IST

Mridula Devi supports Vinayakan: നടന്‍ വിനായകനെ പിന്തുണച്ച് സാമൂഹിക നിരീക്ഷകയും ദളിത് ആക്‌ടിവിസ്‌റ്റുമായ മൃദുല ദേവി. വിനായകനെതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്‍റെ ജാതിയും നിറവുമാണെന്ന് മൃദുല ദേവി പറയുന്നു. അദ്ദേഹത്തിന്‍റെ നിറം കറുത്തതായത് കൊണ്ടല്ല, ജാതി കറുപ്പ് ഉള്ളതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും മൃദുല വ്യക്തമാക്കി.

'വിനായകന്‍റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാല്‍ വിനായകന്‍റെ നിറം കറുത്തതായത് കൊണ്ടല്ല, ജാതി കറുപ്പ് ഉള്ളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്‍മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്‍റെ ജാതി കാരണമാണ് താന്‍ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും. തീര്‍ച്ചയായിട്ടും എന്‍റെ ഒരു കേസ്‌ അവിടെ നില്‍ക്കുന്നുണ്ട്‌. എങ്കില്‍ പോലും അന്ന് ഞാന്‍ പറഞ്ഞ വാക്കില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു.

വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട്‌ ഞാന്‍ ഒരു കാലത്തും യോജിക്കില്ല. വിനായകനോട്‌ മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതും വയലന്‍സ്‌ ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ അത് ജാതി കൊണ്ട്‌ മാത്രമാണ്. അപ്പോഴും അദ്ദേഹം പിടിച്ചു നില്‍ക്കുന്നു എന്നതില്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട്‌.' -മൃദുല ദേവി പറഞ്ഞു.

Vinayakan me too statement: വിനായകന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പന്ത്രണ്ടി'ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ്‌ മീറ്റിലെ വിനായകന്‍റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മീ ടു എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കില്‍ അത് താന്‍ ചെയ്‌തിട്ടില്ല എന്നാണ് വിനായകന്‍ പ്രതികരിച്ചത്‌. താന്‍ നിരവധി സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്‍റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും വിനായകന്‍ പറഞ്ഞിരുന്നു.

Also Read:'ആരേയും ഉപദ്രവിച്ചില്ല, അത് ശാരീരിക ബന്ധം'; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍

ABOUT THE AUTHOR

...view details