കേരളം

kerala

ETV Bharat / entertainment

Chaaver trailer announcement poster വിചിത്രമായി ചാവേര്‍ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ്‌ പോസ്‌റ്റര്‍ - Tinu Pappachan

Kunchacko Boban shares Chaaver update ചാവേര്‍ പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ചാവേറിന്‍റെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാക്കോച്ചന്‍.

Chaaver trailer announcement poster released  Chaaver trailer announcement poster  Chaaver trailer announcement  Chaaver trailer  Chaaver  ചാവേര്‍ ട്രെയിലര്‍ അനൗന്‍സ്‌മെന്‍റ്‌ പോസ്‌റ്റര്‍  ചാവേര്‍ ട്രെയിലര്‍ അനൗന്‍സ്‌മെന്‍റ്‌  ചാവേര്‍ ട്രെയിലര്‍  ചാവേര്‍  Kunchacko Boban shares Chaaver update  ചാവേര്‍ പുതിയ അപ്‌ഡേറ്റ്  കുഞ്ചാക്കോ ബോബന്‍  കുഞ്ചാക്കോ ബോബന്‍ സിനിമകള്‍  കുഞ്ചാക്കോ ബോബന്‍ പുത്തന്‍ ചിത്രങ്ങള്‍  കുഞ്ചാക്കോ ബോബന്‍ പുതിയ സിനിമകള്‍  ചാവേറിന്‍റെ ട്രെയിലര്‍  ചാവേറിന്‍റെ ട്രെയിലര്‍ റിലീസ്  Chaaver background  Chaaver stars  Chaaver motion poster  Chaaver first look poster  Kunchacko Boban Chaaver look  Chaaver crew members  ടിനു പാപ്പച്ചൻ  ടിനു പാപ്പച്ചൻ സിനിമകള്‍  Tinu Pappachan  Tinu Pappachan movies
Chaaver trailer announcement poster

By

Published : Aug 20, 2023, 4:08 PM IST

Chaaver trailer announcement poster: കുഞ്ചാക്കോ ബോബനെ (Kunchacko Boban) പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). 'ചാവേറി'ന്‍റെ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. വളരെ നിഗൂഡത ഉണര്‍ത്തുന്നതാണ് ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍.

Chaaver background: കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഒരു സ്ലോ പേസ് ത്രില്ലര്‍ ആയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രീയം, സൗഹൃദം, പക എന്നീ മനുഷ്യ വികാരങ്ങള്‍ക്കിടയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.

Chaaver stars: കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്‍റണി വര്‍ഗീസ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സ്വാതന്ത്ര്യം അർധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകള്‍ക്ക് ശേഷം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവരുടെ നിർമാണത്തിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ചാവേർ'. ജോയ് മാത്യുവാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Chaaver motion poster: ആദ്യ മോഷൻ പോസ്‌റ്റര്‍ കൊണ്ട് തന്നെ 'ചാവേര്‍' പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വളരെ ദുരൂഹതകള്‍ നിറഞ്ഞതാണ് ചാവേറിന്‍റെ മോഷന്‍ പോസ്‌റ്ററുകള്‍.

Chaaver first look poster: 'ചാവേര്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും വളരെ വ്യത്യസ്‌തമാര്‍ന്നതായിരുന്നു. കല്ലില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍ പോലെയായിരുന്നു 'ചാവേര്‍' ഫസ്‌റ്റ്‌ ലുക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരായിരുന്നു ഫസ്‌റ്റ്‌ ലുക്കില്‍.

Kunchacko Boban Chaaver look: ഏറെ വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് താരം ചാവേറില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ ഗെറ്റപ്പുകളെല്ലാം മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Chaaver crew members: ജിന്‍റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു. ജസ്‌റ്റിൻ വർഗീസ് ആണ് സംഗീതം. സ്‌റ്റണ്ട് - സുപ്രിം സുന്ദർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മെൽവി ജെ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്‌ടർ - സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ; പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജിയോ എബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - ആസാദ് കണ്ണാടിക്കൽ, വിഫ്എക്‌സ്‌ - ആക്‌സിൽ മീഡിയ, സൗണ്ട് മിക്‌സിങ് - ഫസൽ എ ബക്കർ, ഡിഐ - കളർ പ്ലാനറ്റ് സ്‌റ്റുഡിയോ, സ്‌റ്റില്‍സ് - അർജുൻ കല്ലിങ്കൽ, ടൈറ്റിൽ ഗ്രാഫിക്‌സ്‌ - എ ബി ബ്ലെൻഡ്, ഡിസൈൻ - മാക്‌ഗഫിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read:Chaaver Movie| 'ചാവേറിന്‍റെ അതിമനോഹരമായ കാഴ്‌ചയ്‌ക്ക് സാക്ഷിയാകൂ'; ദുരൂഹതകളുമായി മോഷന്‍ പോസ്‌റ്റര്‍

ABOUT THE AUTHOR

...view details