ഹൈദരാബാദ്:തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ ഇന്ന് തൻ്റെ 41-ാം ജന്മദിനം ആഘോഷിക്കുന്നു. അല്ലുവിൻ്റെ പിറന്നാളിനെ തുടർന്ന് പുറത്തുവിട്ട പുഷ്‌പ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ മുഴുവൻ പുഷ്‌പയുടെതായി പുറത്തുവന്ന ട്രെയിലറിൻ്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയ മുഴുവൻ അല്ലുവിൻ്റെ പുഷ്‌പ 2ൻ്റെ വാർത്തകളും ദൃശ്യങ്ങളും നിറയുമ്പോൾ ഏവരും അല്ലുവിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിൽ ആയിരുന്നു. അല്ലു അർജുൻ ആരാധകർക്ക് ആശ്വാസമായി അല്ലുവിൻ്റെ പിറന്നാൾ ദിവസത്തെ ഫോട്ടോ പങ്കുവയ്‌ക്കുകയാണ് സൂപ്പര്‍താരത്തിന്‍റെ ഭാര്യ അല്ലു സ്നേഹ റെഡ്ഡി. അല്ലുവിൻ്റെ ജന്മദിനത്തിൻ്റെ തലേ ദിവസം മുതൽ തുടങ്ങിയ ആരാധകരുടെ ആഘോഷം ഇപ്പോൾ ഈ ചിത്രം കൂടെ പുറത്തു വന്നതോടെ ഇരട്ടിയായിരിക്കുകയാണ്. നടൻ തൻ്റെ 41-ാം ജന്മദിനത്തിൽ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമായി നടത്തിയ ബർത്ത് ഡേ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് നടൻ്റെ ഭാര്യ അല്ലു സ്നേഹ റെഡ്ഡി തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്.
അല്ലു അർജുനൊപ്പം ഭാര്യ അല്ലു സ്നേഹ റെഡ്ഡി: തൻ്റെ വസ്‌ത്രധാരണത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന അല്ലു അർജുനൊപ്പം പൂക്കളുടെ ഡിസൈനോട് കൂടിയുള്ള ഒരു പിങ്ക് കളർ വസ്‌ത്രം ധരിച്ച് ഏറെ സുന്ദരിയായാണ് സ്‌നേഹയെ കാണാൻ സാധിക്കുന്നത്. അതേസമയം സൂപ്പർ സ്റ്റാർ അല്ലു കറുപ്പും വെളുപ്പും പ്രിൻ്റ് ചെയ്‌ത ഷർട്ടും, ഷെയ്‌ഡ്‌സും, കയ്യിൽ കുറച്ചു ചരടുകളും ധരിച്ച് തൻ്റെ ഏറ്റവും പുതിയ സിനിമയായ ‘പുഷ്‌പ ദ റൂൾ’ന് വേണ്ടി വളർത്തിയ നീണ്ട മുടി ഒതുക്കി വച്ച് വളരെ സ്റ്റൈലിഷായാണ് ഫോട്ടോയിൽ കാണപ്പെടുന്നത്.