കേരളം

kerala

ETV Bharat / entertainment

'3 കോടി വാങ്ങി വഞ്ചിച്ചു' ; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്‌

Cheating case against actor couple : ഒറ്റപ്പാലത്തെ ബാങ്ക്‌ അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണ് പരാതിക്കാരന്‍ ബാബുരാജിനും വാണിക്കും പണം നല്‍കിയത്. 2018ല്‍ സിനിമ റിലീസായ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പടെ തിരിച്ചുനല്‍കാമെന്നായിരുന്നു താരദമ്പതികളുടെ വാഗ്‌ദാനമെന്ന് പരാതിക്കാരന്‍ പറയുന്നു

Case against Babu Raj and Vani Vishwanath  വഞ്ചനാകുറ്റത്തിന് കേസ്‌  Cheating case against actor couple  ബാബു രാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്‌
3 കോടി രൂപ കൈപ്പറ്റി; ബാബു രാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്‌

By

Published : Jul 18, 2022, 10:46 AM IST

സിനിമാതാരങ്ങളായ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്‌. തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയിന്‍മേലാണ്‌ ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 'കൂദാശ' എന്ന സിനിമയുടെ നിര്‍മാണത്തിനായി ഇരുവരും ചേര്‍ന്ന് തന്‍റെ കൈയ്യില്‍ നിന്നും 3.14 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ്‌ പരാതി.

ഒറ്റപ്പാലത്തെ ബാങ്ക്‌ അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണ് പണം നല്‍കിയത്. 2018ല്‍ സിനിമ റിലീസായ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പടെ തിരിച്ചുനല്‍കാമെന്നായിരുന്നു താരദമ്പതികളുടെ വാഗ്‌ദാനം. ഇത് പാലിക്കപ്പെടാതിരുന്നതോടെ റിയാസ് പാലക്കാട് ജില്ല പൊലീസ്‌ മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഒറ്റപ്പാലം പൊലീസിന് കൈമാറി.

ബാബുരാജിനെ കേന്ദ്രകഥാപാത്രമാക്കി ഡിനു തോമസ് സംവിധാനം ചെയ്‌ത ചിത്രമാണ് 'കൂദാശ'. ക്വട്ടേഷന്‍ ഗുണ്ടയായ കല്ലൂക്കാരന്‍ ജോയ്‌ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ ബാബുരാജിന്‍റേത്.

ABOUT THE AUTHOR

...view details