Brahmastra OTT release: ബോളിവുഡ് പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതകളോടു കൂടിയായിരുന്നു ബ്രഹ്മാസ്‌ത്ര തിയേറ്ററുകളിലെത്തിയത്. വിവാദങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളിലെത്തിയിട്ടും സിനിമയ്‌ക്ക് മികച്ച കലക്ഷന്‍ ലഭിച്ചിരുന്നു.
Brahmastra box office collection: ബ്രഹ്മാസ്‌ത്ര ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഒന്നും തന്നെ സിനിമയുടെ കലക്ഷനെ ബാധിച്ചിരുന്നില്ല. ബോക്‌സ് ഓഫിസ് വിജയം നേടിയ ചിത്രം സെപ്‌റ്റംബര്‍ 9നാണ് തിയേറ്ററുകളിലെത്തിയത്. 25 ദിവസം കൊണ്ട് 425 കോടി രൂപയാണ് ചിത്രം നേടിയത്.
Brahmastra on Disney Plus Hotstar: തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ നാലിന് അര്‍ദ്ധരാത്രി ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം സ്‌ട്രീമിങ് ആരംഭിച്ചത്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് അയാന്‍ മുഖര്‍ജി ഒരുക്കിയ ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അയാന്‍ മുഖര്‍ജി ആയിരുന്നു സിനിമയുടെ രചനയും നിര്‍വഹിച്ചത്.
Ponniyin Selvan on Amazon Prime: 'ബ്രഹ്മാസ്‌ത്ര' കൂടാതെ മണിരത്‌നത്തിന്‍റെ മള്‍ട്ടിസ്‌റ്റാര്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വനും' ഇന്ന് (നവംബര്‍ 4) ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് 'പൊന്നിയിന്‍ സെല്‍വന്‍' സ്‌ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ശിവ കാര്‍കിയേന്‍റെ കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രം 'പ്രിന്‍സും' നവംബര്‍ 25ന് നെറ്റ്ഫ്ലിക്‌സിലെത്തും.