Boney Kapoor announces biography on Sridevi:അന്തരിച്ച ഇതിഹാസ താരം ശ്രീദേവിയുടെ ജീവ ചരിത്രം ഒരുങ്ങുന്നതായി ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. 'ദി ലൈഫ് ഓഫ് എ ലെജന്‍ഡ്' എന്ന പേരിലാകും നടിയുടെ ജീവ ചരിത്രം ഒരുങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു. ശ്രീദേവിയുടെ ജീവ ചരിത്രം പണിപ്പുരയിലാണെന്നും ഈ വർഷം അവസാനം പുസ്‌തകം പ്രകാശനം ചെയ്യുമെന്നും ബോണി കപൂര്‍ അറിയിച്ചു.
Book is penned by Dhiraj Kumar :എഴുത്തുകാരനും കോളമിസ്‌റ്റുമായ ധീരജ് കുമാര്‍ ആണ് ശ്രീദേവിയുടെ ജീവ ചരിത്രം എഴുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബോണി കപൂര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രകൃതിയുടെ ശക്തി എന്നാണ് ശ്രീദേവിയെ ബോണി കപൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Boney Kapoor shared biography details of Sridevi: 'പ്രകൃതിയുടെ ശക്തി ആയിരുന്നു ശ്രീദേവി. ധീരജ് കുമാര്‍ ആണ് ശ്രീദേവിയുടെ ജീവ ചരിത്രം എഴുതുന്നത്. ഒരു കുടുംബാംഗമായാണ് ധീരജ് കുമാറിനെ ശ്രീദേവി പരിഗണിച്ചിരുന്നത്. ഗവേഷകനും, എഴുത്തുകാരനും, കോളമിസ്‌റ്റുമാണ് ധീരജ് കുമാര്‍. ശ്രീദേവിയുടെ അസാധാരണമായ ജീവിതത്തെ കുറിച്ച് പുസ്‌തകം എഴുതുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
Boney Kapoor tweet:ഇന്ത്യന്‍ സിനിമയില്‍ സമാനതകള്‍ ഇല്ലാത്ത കരിയറിന് ഉടമയായ ശ്രീദേവിയുടെ സമ്പൂര്‍ണ ജീവിതം പുസ്‌കത്തില്‍ വരച്ചുകാട്ടും. 50 വര്‍ഷം കൊണ്ട് ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലായി 300ലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ദേശീയ - സംസ്ഥാന - രാജ്യാന്തര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ശ്രീദേവിയെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്‌തിട്ടുണ്ട്.'-ബോണി കപൂര്‍ കുറിച്ചു.
Westland Books Executive Editor about biography:വെസ്‌റ്റ്‌ലാന്‍റ് ബുക്‌സ് ആണ് ശ്രീദേവിയുടെ ജീവ ചരിത്രം പ്രസിദ്ധീകരിക്കുക. 'ഈ പുസ്‌തകത്തിലേക്ക് ഞങ്ങളെ ആകർഷിച്ചത് അതിന്‍റെ പിന്നിലെ ഗവേഷണ സമ്പത്താണ്. ശ്രീദേവിയുമായും അവരുടെ കുടുംബവുമായുള്ള ധീരജ് കുമാറിന്‍റെ സൗഹൃദം, താരത്തിന്‍റെ സ്വകാര്യമായ ആന്തരിക ലോകത്തെ കുറിച്ച് ഒരു അതുല്യമായ ഉൾക്കാഴ്‌ച നൽകാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കുന്നു.' -വെസ്‌റ്റ്‌ലാന്‍ഡ് ബുക്‌സ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സംഘമിത്ര ബിശ്വാസ് കുറിച്ചു.