സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി അറിയിച്ച് സോഷ്യൽമീഡിയ താരം റോബിൻ രാധാകൃഷ്ണൻ. മലയാളം ബിഗ് ബോസ് സീസൺ 4ലെ പ്രകടനത്തിലൂടെയാണ് റോബിൻ പ്രേക്ഷകപ്രീതി നേടിയത്. സോഷ്യൽമീഡിയയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളം സോഷ്യൽമീഡിയതാരങ്ങളിൽ പ്രധാനിയാണ് റോബിൻ. സോഷ്യൽമീഡിയകളിൽ റോബിനെയും റോബിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ പതിവാണ്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ റിക്രൂട്ട്, 'റോബിൻ രാധാകൃക്ഷ്‌ണൻ' - leo vijay
ലോകേഷ് കനകരാജിന് നന്ദി അറിയിച്ച് റോബിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.'നന്ദിയുണ്ട് ലോകേഷ് കനകരാജ് സാർ' എന്നാണ് റോബിൻ്റെ പോസ്റ്റ്.
പ്രമുഖ തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ള റോബിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 'നന്ദിയുണ്ട് ലോകേഷ് കനകരാജ് സാർ' എന്നാണ് റോബിൻ്റെ പോസ്റ്റ് ഒപ്പം ഹൃദയചിഹ്നവും, കൂടാതെ നവംബർ എന്നും പോസ്റ്റിനു കീഴെ എഴുതിയിട്ടുണ്ട്. ലോകേഷ് കനകരാജിൻ്റെ വരാനിരിക്കുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായ എതെങ്കിലും ചിത്രത്തിൽ റോബിൻ വേഷമിടും എന്നാണ് റോബിൻ്റെ ആരാധകര്‍ കരുതുന്നത്. വിജയ് നായകനാവുന്ന ലിയോയും, കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും ആണ് ലോകേഷിന്‍റെ വരാനിരിക്കുന്ന സിനിമകൾ. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ലേക്ക് മാറ്റിയതിനാൽ, കൈതി 2വിൽ ആണോ റോബിന് റോൾ ഉണ്ടാകുക എന്നാണ് ആരാധകർ അന്വഷിക്കുന്നത്.
പോസ്റ്റിനെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കുമ്പോൾ പോസ്റ്റിൽ ഉദ്ദേശിക്കുന്നതെന്താണെന്ന് റോബിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ അഭിനയിക്കുന്ന മലയാള ചിത്രത്തിൻ്റെ വിവരങ്ങൾ മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു.