കേരളം

kerala

ETV Bharat / entertainment

ഭാവനയുടെ തിരിച്ചുവരവ്, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫസ്റ്റ് ലുക്ക് പങ്കുവച്ച് ദുല്‍ഖര്‍ - actress bhavana

ഭാവനയുടെ തിരിച്ചുവരവ് സിനിമ എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണിത്. കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് ഇറങ്ങിയിരിക്കുകയാണ്.

ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്  ntikkakkakoru premandaarnnu first look  ntikkakkakoru premandaarnnu movie  ntikkakkakoru premandaarnnu movie release  ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമ  ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് പോസ്റ്റര്‍  ഭാവന  ഭാവനയുടെ തിരിച്ചുവരവ്  ഷറഫുദ്ദീന്‍  ദുല്‍ഖര്‍ സല്‍മാന്‍  bhavana  actress bhavana  bhavana comeback film
ഭാവനയുടെ തിരിച്ചുവരവ്, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫസ്റ്റ് ലുക്ക് പങ്കുവച്ച് ദുല്‍ഖര്‍

By

Published : Aug 28, 2022, 1:02 PM IST

ഒരിടവേളയ്‌ക്ക്‌ ശേഷം നടി ഭാവന വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. പൃഥ്വിരാജിനൊപ്പമുളള ആദം ജോണിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടിയുടെ മലയാള സിനിമ വരുന്നത്. ഷറഫുദ്ദീനൊപ്പം ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇത് വളരെ മധുരമുളള സിനിമയാണെന്ന് കരുതുന്നു എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഭാവനയുടെ തിരിച്ചുവരവ് സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചത്. സിനിമയിലെ ഭാവനയുടെയും ഷറഫുദ്ദീന്‍റെയും കഥാപാത്രങ്ങളെ കാണിച്ചുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബോണ്‍ഹോമി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്‌ദുള്‍ ഖാദര്‍, രാജേഷ് കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

നവംബര്‍ ആദ്യ വാരത്തോടെയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. വിവാഹ ശേഷം കന്നഡ സിനിമകളിലാണ് ഭാവന സജീവമായിരുന്നത്. ഇപ്പോള്‍ മലയാളത്തിലേക്കുളള നടിയുടെ തിരിച്ചുവരവ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച പ്രതികരണങ്ങളാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details