കേരളം

kerala

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; നടന്‍ ദീപേഷ്‌ ഭാന്‍ അന്തരിച്ചു

By

Published : Jul 23, 2022, 5:13 PM IST

Bhabiji Ghar Par Hai fame dies: ദീപേഷിന്‍റെ പെട്ടെന്നുള്ള വിയോഗം ആരാധകരെയും സഹതാരങ്ങളെയും ഞെട്ടിച്ചു

Bhabiji Ghar Par Hai fame dies  Deepesh Bhan passes away  നടന്‍ ദീപേഷ്‌ ഭാന്‍ അന്തരിച്ചു  ദീപേഷ്‌ ഭാന്‍
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; നടന്‍ ദീപേഷ്‌ ഭാന്‍ അന്തരിച്ചു

Deepesh Bhan passes away: പ്രശസ്‌ത ടെലിവിഷന്‍ താരം ദീപേഷ്‌ ഭാന്‍ അന്തരിച്ചു. 41 വയസായിരുന്നു. ദഹിസറിലെ നടന്‍റെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ദീപേഷിന്‍റെ പെട്ടെന്നുള്ള വിയോഗം ആരാധകരെയും സഹതാരങ്ങളെയും ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷം ദീപേഷിന്‍റെ അമ്മയും മരിച്ചിരുന്നു. ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട് ദീപേഷിന്.

നടന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി കവിത കൗശിക് രംഗത്തെത്തി. ഹൃദയസ്‌പര്‍ശിയായ കുറിപ്പാണ് കവിത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'കഴിഞ്ഞ ദിവസം ദീപേഷ്‌ ഭാന്‍ അദ്ദേഹത്തിന്‍റെ 41ാം വയസില്‍ അന്തരിച്ചു. എഫ്‌ഐആറിലെ വളരെ പ്രധാനപ്പെട്ട ഒരു അഭിനാതാവ്. ഒരിക്കല്‍ പോലും മദ്യപിക്കുകയോ പുകവലിക്കുകയോ ആരോഗ്യത്തിന് ഹാനികരമാകുന്ന ഒന്നും അദ്ദേഹം ചെയ്‌തിട്ടില്ല. മാതാപിതാക്കളെയും ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് പോയ ദീപേഷ് ഫിറ്റ്‌ ആയിരുന്നു. അവന്‍ അവന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരെയും സ്‌നേഹവും ബഹുമാനവും കൊണ്ട് ചൊരിഞ്ഞിരുന്നു. നല്ല ആളുകളെ ദൈവം എത്രയും വേഗം വിളിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്‌ ഹൃദയം തകര്‍ത്തു. ഇതൊരു കറുത്ത ദിനമാണ്. നിനക്ക് നിത്യശാന്തി നേരുന്നു.'-കവിത കുറിച്ചു.

'ഭാബിജി ഘര്‍ പര്‍ ഹേ' എന്ന സീരിയലിലെ മല്‍ഖാന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്‌തനാണ് താരം. ടെലിവിഷന്‍ രംഗത്ത് ഭാന്‍ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. 'ഫല്‍തു ഉത്‌പതംഗ്‌ ചത്പട്ടി കഹാനി' എന്ന സിനിമയിലും ദീപേഷ് അഭിനയിച്ചിരുന്നു.

താരക് മേത്ത കാ ഊല്‍ത്താ ചാഷ്‌മ, മെയ്‌ ഐ കം ഇന്‍ മാഡം തുടങ്ങീ സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. കോമഡി ക്ലബ്, കോമഡി കാ കിങ്‌ കൗണ്‍, ഭൂത്‌വാല, ചാമ്പ്, എഫ്‌ഐആര്‍, സണ്‍ യാര്‍ ചില്‍ മാര്‍ എന്നീ ടിവി ഷോകളുടെയും ഭാഗമായിരുന്നു ദീപേഷ്.

ABOUT THE AUTHOR

...view details