കേരളം

kerala

ETV Bharat / entertainment

'ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്‌?'; ജയ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പീലിയും; വീഡിയോയുമായി ബേസില്‍ - ജയ ജയ ജയ ജയ ഹേ

Basil Joseph shares theatre reaction video: ജയ ജയ ജയ ജയ ഹേ കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോ പങ്കുവച്ച് ബേസില്‍ ജോസഫ്‌. ചിത്രത്തിലെ ദര്‍ശനയുടെ കഥാപാത്രത്തിന്‍റെ രംഗം കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോ ആണ് നടനും സംവിധായകനുമായ ബേസില്‍ പങ്കുവച്ചിരിക്കുന്നത്.

Basil Joseph shares theatre reaction video  Basil Joseph  Jaya Jaya Jaya Jaya He movie  ജയ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പീലി  ബേസില്‍  Basil Joseph shares viral video  ദര്‍ശന രാജേന്ദ്രന്‍  ബേസില്‍ ജോസഫ്‌  ജയ ജയ ജയ ജയ ഹേ  Jaya Jaya Jaya Jaya He theatre reaction
'ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്‌?'; ജയ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പീലിയും; വീഡിയോയുമായി ബേസില്‍

By

Published : Oct 30, 2022, 2:03 PM IST

Basil Joseph shares viral video: ബേസില്‍ ജോസഫ്‌, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. രണ്ട് ദിവസം മുമ്പ് റിലീസായ ചിത്രത്തിന് നാനാ ഭാഗത്ത് നിന്നും പ്രേക്ഷക-നിരൂപക പ്രശംസകള്‍ ലഭിക്കുകയാണ്. ഈ അവസരത്തില്‍ ബേസില്‍ ജോസഫ്‌ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Jaya Jaya Jaya Jaya He theatre reaction: തിയേറ്ററില്‍ സിനിമയിലെ ദര്‍ശനയുടെ ഒരു രംഗം കണ്ട് കരയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. പീലി എന്ന കുട്ടിയാണ് ദര്‍ശനയുടെ കഥാപാത്രം കരയുന്നത് കണ്ട് കൂടെ കരയുന്നത്. നടനും എഴുത്തുകാരനുമായ ആര്യന്‍ ഗിരിജാവല്ലഭവന്‍റെ മകളാണ് പീലി.

Basil Joseph shares theatre reaction video: പീലിയുടെ വീഡിയോക്കൊപ്പം ഒരു കുറിപ്പും ബേസില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു സുഹൃത്ത് വാട്ട്സ്‌ആപ്പ് ചെയ്‌ത വീഡിയോ ആണ്. ദി പ്യുയര്‍ മാജിക് ഓഫ്‌ സിനിമ. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വിപിന്‍ ദാസ്, ഇത് നിനക്കാണ് - ഇപ്രകാരമാണ് ബേസില്‍ കുറിച്ചത്. ഈ വീഡിയോക്ക് ദര്‍ശന രാജേന്ദ്രന്‍ കമന്‍റും ചെയ്‌തിട്ടുണ്ട്.

Jaya Jaya Jaya Jaya He movie: ബേസില്‍ ജോസഫ്‌, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഒക്‌ടോബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

വിപിന്‍ ദാസ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസുമായി ചേര്‍ന്ന് ചിയേഴ്‌സ്‌ എന്‍റര്‍ടെയിന്‍മെന്‍റ്‌സായിരുന്നു നിര്‍മാണം. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചു. അങ്കിത് മേനോന്‍ ആയിരുന്നു സംഗീതം.

Also Read: ശക്തമായ വേഷത്തില്‍ ദര്‍ശന, ചിരിപ്പിക്കാന്‍ ബേസില്‍; ജയ ജയ ജയ ജയ ഹേ പുതിയ പോസ്റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details