കേരളം

kerala

ETV Bharat / entertainment

'സുല്‍ത്താന്‍ റീലോഡിങ്‌'! ചന്ത പോസ്‌റ്റുമായി ബാബു ആന്‍റണി - Babu Antony new project

Chandha second part: ബാബു ആന്‍റണിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'ചന്ത'യ്‌ക്ക്‌ രണ്ടാം ഭാഗം ഒരുങ്ങുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ചന്ത'യ്‌ക്ക്‌ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. സംവിധായന്‍ സുനില്‍ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗവും ഒരുക്കുക.

Chandha second part  Babu Antony announces Chandha second part  'സുല്‍ത്താന്‍ റീലോഡിങ്‌'  ചന്ത പോസ്‌റ്റുമായി ബാബു ആന്‍റണി  Babu Antony new project  Babu Antony announces Chandha 2
'സുല്‍ത്താന്‍ റീലോഡിങ്‌'! ചന്ത പോസ്‌റ്റുമായി ബാബു ആന്‍റണി

By

Published : Apr 17, 2022, 1:59 PM IST

Chandha second part: ബാബു ആന്‍റണിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'ചന്ത'യ്‌ക്ക്‌ രണ്ടാം ഭാഗം ഒരുങ്ങുന്നു. 'ചന്ത' എന്ന സിനിമയിലൂടെ സുല്‍ത്താന്‍ എന്ന കഥാപാത്രത്തിലൂടെ ബാബു ആന്‍റണി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ചന്ത'യ്‌ക്ക്‌ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. സംവിധായന്‍ സുനില്‍ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗവും ഒരുക്കുക.

Babu Antony announces Chandha 2: ബാബു ആന്‍റണി ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്‌. 'നിങ്ങളില്‍ പലരും ചോദിച്ചതിന് ഉത്തരം നല്‍കുന്നു... സുല്‍ത്താന്‍ റീലോഡിങ്‌.. 'ചന്ത 2' ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയില്‍ വച്ച്‌ സംവിധായകന്‍ സുനിലുമായി ആദ്യ റൗണ്ട്‌ ചര്‍ച്ച നടന്നു.'- ബാബു ആന്‍റണി ഫേസ്‌ബുക്കില്‍ കുറിച്ചു. കുറിപ്പിനൊപ്പം സംവിധായകനൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവച്ചു.

Chandha cast and crew: 1995ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ സുല്‍ത്താന്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്‍റണി അവതരിപ്പിച്ചത്‌. മോഹിനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്‌. തിലകന്‍, ലാലു അലക്‌സ്‌, ദേവന്‍, സത്താര്‍, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തി. സംവിധായകന്‍ സുനിലിന്‍റെ കഥയ്‌ക്ക്‌ റോബിന്‍ തിരുമലയാണ് തിരക്കഥ ഒരുക്കിയത്‌.

Babu Antony new project: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്‌റ്റാര്‍' ആണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. റിയാസ്‌ ഖാന്‍, അബു സലിം തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അന്തരിച്ച തിരക്കഥാകൃത്ത്‌ ഡെന്നിസ്‌ ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്‌.

Also Read: ആയിരങ്ങളെ സാക്ഷിയാക്കി പവര്‍സ്‌റ്റാറിന് തുടക്കം..

ABOUT THE AUTHOR

...view details