Avatar The Way of Water gross collection:ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ദൃശ്യ വിസ്‌മയം സമ്മാനിച്ച ജെയിംസ് കാമറൂണിന്‍റെ 'അവതാർ ദി വേ ഓഫ് വാട്ടർ' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഡിസംബര്‍ 16ന് റിലീസായ സിനിമയുടെ ഇതുവരെയുള്ള ആഗോള കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിനം കൊണ്ട് ആഗോള തലത്തില്‍ ചിത്രം 3,598 കോടി രൂപ നേടിയെന്നാണ് ട്രെയിഡ് അനലിസ്‌റ്റുകള്‍ പറയുന്നത്.
Avatar 2 surpasses Doctor Strange in India:കൂടാതെ മൂന്ന് ദിനം കൊണ്ട് 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ചി'ന്‍റെ മൂന്നാം ഭാഗമായ 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസി'നെയും 'അവതാര്‍ 2' മറികടന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 'അവതാര്‍ 2' ആദ്യ വാരാന്ത്യത്തില്‍ 131 കോടി രൂപ മുതല്‍ 133 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മൂന്ന് ദിവസം കൊണ്ട് 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ചി'ന്‍റെ എക്കാലത്തെയും കലക്ഷനായ 126 കോടിയാണ് 'അവതാര്‍ 2' മറികടന്നത്.
Avatar The Way of Water houseful shows: സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ദൃശ്യ വിസ്‌മയം കാണാന്‍ സിനിമ പ്രേമികള്‍ തിയേറ്ററുകളില്‍ ഇടിച്ചു കയറി. 'അവതാര്‍ 2' പ്രദര്‍ശിപ്പിച്ചിരുന്ന എല്ലാ തിയേറ്ററുകളും ഹൗസ്‌ഫുള്ളായിരുന്നു.
Avatar The Way of Water box office collection:ലോകമെമ്പാടുമുള്ള ബോക്‌സ് ഒഫീസില്‍ ആദ്യ വാരം 'അവതാര്‍ 2' മികച്ച ഓപ്പണിംഗ് നേടിയെന്നാണ് ട്രെയിഡ് അനലിസ്‌റ്റ് രമേഷ് ബാല പറയുന്നത്. 'അവതാര്‍ 2' ആദ്യ വാരത്തില്‍ 450 മില്യണ്‍ ഡോളര്‍ (ഏകദേശം 3,598 കോടി രൂപ) നേടിയെന്നാണ് രമേഷ് ബാലയുടെ ട്വീറ്റ്.
'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' ആദ്യ വാര ബോക്‌സ് ഓഫീസ് കലക്ഷന്‍-
നോര്‍ത്ത് അമേരിക്ക - 134 മില്യണ്‍ ഡോളര്‍