ലോകമൊട്ടാകെയുള്ള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രം 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' ഇന്നാണ് തിയേറ്ററുകളിലെത്തിയത്. പ്രദര്‍ശന ദിനത്തില്‍ തന്നെ ഗംഭീര സ്വീകാര്യതയാണ് മിക്ക തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 1080p, 720p, എച്ച് ഡി എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിൽ 'അവതാര്‍ 2' ഓണ്‍ലൈനില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വ്യാജ പതിപ്പ് സിനിമയുടെ ബോക്‌സോഫിസ് കലക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍.