ഇന്ത്യൻ ക്രിക്കറ്റ് താരവും വൈസ് ക്യാപ്റ്റനുമായ കെ.എൽ രാഹുലും കാമുകിയും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയും മൂന്ന് മാസത്തിനുള്ളിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലാണ് താരങ്ങൾ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നും രാഹുലിന്‍റെ കുടുംബാംഗങ്ങൾ അടുത്തിടെ ആതിയയുടെ ബന്ധുക്കളെ കാണാൻ മുംബൈയിലെത്തിയതായും വിവരമുണ്ട്.
വീണ്ടും ആതിയ ഷെട്ടി - കെ എൽ രാഹുൽ വിവാഹ അഭ്യൂഹങ്ങൾ ; മൂന്ന് മാസത്തിനുള്ളിൽ കല്യാണമെന്ന് റിപ്പോർട്ട് - ആതിയ ഷെട്ടി കെ എൽ രാഹുൽ വിവാഹം
ആതിയയുടെ മേൽനോട്ടത്തിൽ മുംബൈയിൽ വിവാഹ ഒരുക്കങ്ങൾ നടക്കുകയാണെന്ന് റിപ്പോര്‍ട്ട്
താരങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം പണി നടന്നുകൊണ്ടിരിക്കുന്ന ഇരുവരുടെയും പുതിയ വീടും സന്ദർശിച്ചു. ഇരുവരും അവിടേക്ക് ഉടൻ താമസം മാറുമെന്നാണ് സൂചന.ആതിയയുടെ മേൽനോട്ടത്തിൽ മുംബൈയിലാണ് വിവാഹത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നത്. അടുത്തിടെ പരിക്കേറ്റതിനെ തുടർന്ന് കെ.എൽ രാഹുൽ ജർമനിയിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ആതിയ ഷെട്ടിയും രാഹുലിനൊപ്പം ജർമനിയിലാണ്. ഞരമ്പിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ശസ്‌ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ സുഖം പ്രാപിച്ചുവരുന്നു. എന്നാൽ ഒരു മാസത്തോളം താരം ജർമനിയിൽ വിശ്രമത്തിലായിരിക്കുമെന്നും ആതിയയും രാഹുലിനൊപ്പം അവിടെ ഉണ്ടാകുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.