ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിലുള്ള താര വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളേറെയായി ആരാധകര്‍. ജനുവരി 23ന് നടക്കുന്ന വിവാഹത്തിനായി കഴിഞ്ഞ രണ്ട് ദിവസമായി സുനില്‍ ഷെട്ടിയുടെ ഖണ്ടാല ഫാം ഹൗസില്‍ ആതിയയുടെയും രാഹുലിന്‍റെയും കുടുംബാംഗങ്ങള്‍ താമസിച്ച് വരികയാണ്.
വിവാഹവുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹിതരാകാന്‍ പോകുന്ന രാഹുലിന്‍റെയും ആതിയയുടെയും ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'മുച്‌സെ ഷാദി കരോഗി' എന്ന ഗാനത്തിന് ചുവടുകള്‍ വയ്‌ക്കുന്ന രാഹുലിന്‍റെയും ആതിയയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.