ആസിഫ് അലിയെ (Asif Ali) കേന്ദ്രകഥാപാത്രമാക്കി പ്രജേഷ് സെൻ ജി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'ഹൗഡിനി ദി കിംഗ് ഓഫ് മാജിക്' (Houdini The King of Magic). 'ഹൗഡിനി'യുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി (Houdini The King of Magic Shooting Ends). രാജസ്ഥാനിലെ ഉദയ്‌പ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
മാജിക്ക് പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ ജാലവിദ്യ ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് 'ഹൗഡിനി ദി കിംഗ് ഓഫ് മാജിക്'.
ജാലവിദ്യക്കാരനായാണ് സിനിമയില്‍ ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലിയെ കൂടാതെ ഗുരു സോമ സുന്ദരം, ശ്രീകാന്ത് മുരളി, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ മലയാളം, തമിഴ് സിനിമ രംഗത്തെ നിരവധി പ്രമുഖരും സിനിമയുടെ ഭാഗമാകും.
Also Read:Houdini The King of Magic : മാജിക്കുമായി ആസിഫ് അലി ; ഹൗഡിനി ദി കിംഗ് ഓഫ് മാജിക്കിന് തുടക്കം
ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസ്, പ്രജേഷ് സെൻ മുവി ക്ലബ്ബ്, കർമ മീഡിയ ആൻഡ് എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, ഷൈലേഷ് ആർ സിംഗ് എന്നിവര്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മാണം. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും ബിജിത്ബാല എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ബിജിബാല്‍ ആണ് സിനിമയ്‌ക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അഫ്രീൻ കല്ലാൻ, മേക്കപ്പ് - അബ്‌ദുല്‍ റഷീദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഗിരീഷ് മാരാർ, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - മനോജ് എൻ, പ്രൊഡക്ഷൻ മാനേജർ - ശ്രീജേഷ് ചിറ്റാഴ, ടൈറ്റിൽ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ, ഡിസൈൻ - താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ - ബ്രാന്‍റ് പിക്‌സ, സ്‌റ്റിൽസ് - ലിബിസൺ ഗോപി, പിആർഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:Asif Ali Starrer A Ranjith Cinema : ആസിഫ് അലിയുടെ 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
അതേസമയം 'കാസര്‍ഗോള്‍ഡ്' (Kasargold) ആണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കിഷ്‌കിന്ധാകാണ്ഡം' (Kishkindhakandam) ആണ് ആസിഫ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. 'കക്ഷി അമ്മിണിപ്പിള്ള'യുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് 'കിഷ്‌കിന്ധാകാണ്ഡ'ത്തിന്‍റെ സംവിധാനം നിര്‍വഹിക്കുക (Asif Ali new movies).
അപര്‍ണ ബാലമുരളിയാണ് (Aparna Balamurali) ചിത്രത്തില്‍ ആസിഫിന്‍റെ നായികയായി എത്തുന്നത്. ആസിഫിനെ കൂടാതെ മേജര്‍ രവി, ജഗദീഷ്, വിജയരാഘവന്‍, അശോകന്‍, നിഷാന്‍, മാസ്‌റ്റര്‍ ആരവ്, ജിബിന്‍ ഗോപാല്‍, കോട്ടയം രമേഷ്, നിഴല്‍കള്‍ രവി, അമല്‍ രാജ്, വൈഷ്‌ണവി രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Also Read:Kasargold Song Thanaro : കാസര്‍ഗോള്‍ഡിലെ ബാര്‍ ഗാനം എത്തി ; ആടിത്തകര്‍ത്ത് ആസിഫ് അലിയും കൂട്ടരും